ഹൗണ്‍സ്ലോ: വെസ്ററ് മിന്‍സ്റ്റര്‍ അതിരൂപതയിലെ സീറോ മലബാര്‍ ചാപ്ലെയിന്‍ റവ.ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയുടെ കീഴിലുള്ള കുര്‍ബ്ബാന കേന്ദ്രമായ ഹൗണ്‍സ്ലോയില്‍ വാര്‍ഷീക ധ്യാനം നാളെ 17 നു തിങ്കളാഴ്ച തുടങ്ങും.ഹൗണ്‍സ്ലോയിലെ സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് മാര്ട്ടിന് കത്തോലിക്കാ ദേവാലയത്തിലാണ് ധ്യാന ശുശ്രുഷകള്‍ ഒരുക്കിയിരിക്കുന്നത്.
പ്രശസ്ത തപസ്സ് ധ്യാനഗുരുവും,കോട്ടയം പാമ്പാടി ഗുഡ് ന്യൂസ് ധ്യാനകേന്ദ്രം ഡയറക്റ്റരും, പ്രമുഖ വാഗ്മിയുമായ ജോസഫ് കണ്ടത്തിപറമ്പില്‍ അച്ചനാണു ഈ വര്‍ഷത്തെ കുടുംബ വിശുദ്ധീകരണ ധ്യാനം നയിക്കുക.
പ്രവാസ ജീവിതത്തില്‍ നേരിടുന്ന മാനസ്സിക സമ്മര്‍ദ്ധങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിടുതല്‍ നല്കി ക്രിസ്തു തന്റെ ഉദ്ധാനത്തിലൂടെ നല്കിയ പ്രതീക്ഷയുടെ നിറവിലേക്ക് നമ്മുടെ ജീവിതത്തെ നയിക്കപ്പെടുവാനും, കൂടുതലായി ദൈവത്തോടടുത്തു ചേരുവാനും, ജപമാല ഭക്തിയിലൂടെ മാതൃ മാദ്ധ്യസ്ഥത്തില്‍ സാന്ത്വനം തേടുവാനും കണ്ടത്തിപറമ്പില്‍ അച്ചന്റെ അനുഗ്രഹ ദായകമായ വചന ശുശ്രുഷയിലേക്ക് ചാപ്ലിന് ഫാ സെബാസ്റ്റ്യന്‍ ചാമക്കാല ഏവരെയും സസ്നേഹം ക്ഷണിച്ചു കൊള്ളുന്നു.
ഒക്ടോബര്‍ 17 നും 18 നും (തിങ്കളാഴ്ചയും,ചൊവ്വാഴ്ചയും) വൈകുന്നേരം 7:00 മണിമുതല്‍ 10:30 വരെയാണ് വാര്‍ഷീക ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ഫാ.സെബാസ്റ്റ്യന്‍ : 07429307307; ടിജോ മാത്യു 07865639671
പള്ളിയുടെ വിലാസം: സെന്റ് മൈക്കിള്‍ ആന്‍ഡ് സെന്റ് മാര്ട്ടിന് ചര്‍ച്ച്, 94 ബാത്ത് റോഡ്, ടി.ഡബ്ള്യു 3 3 ഇ.എച്ച്,ഹൗണ്‍സ്ലോ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല