അപ്പച്ചന് കണ്ണഞ്ചിറ: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വെച്ച് പ്രശസ്ത വചന പ്രഘോഷകനും, അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും ആയ സേവ്യര്‍ ഖാന് വട്ടായില്‍ അച്ചന് തിരുവചന ശുശ്രുഷ നയിക്കുന്നു. ഒക്ടോബര്‍ 20 നു വ്യാഴാഴ്ച വൈകുന്നേരം 5:30 നു ജപമാല സമര്‍പ്പണത്തോടെ ധ്യാന ശുശ്രുഷകള്‍ ആരംഭിക്കും.
സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനും, സുവിശേഷകന്റെ ധര്‍മ്മം തന്റെ കര്‍മ്മ മേഖലകളില്‍ മുഖമുദ്രയായി ഏറ്റെടുത്തിട്ടുള്ള അജപാലക ശ്രേഷ്ഠനുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലി അര്‍പ്പിക്കുകയും പിതാവ് സന്ദേശം നല്കുന്നതുമാണ്.
ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ കത്തീഡ്രലായി പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയം ഉയര്‍ത്തപ്പെട്ട ശേഷം നടത്തപ്പെടുന്ന പ്രഥമ തിരുവചന ശുശ്രുഷയില്‍ രൂപതക്കും,രൂപതാംഗങ്ങള്‍ക്കും,അജപാലക ശുശ്രുഷകര്‍ക്കും വേണ്ടി ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വെച്ചു കൊണ്ട് വട്ടായില്‍ അച്ചന് നയിക്കുന്ന അഭിഷേക പ്രാര്‍ത്ഥനയും ആരാധനയും,തിരുവചന ശുശ്രുഷയും ദിവ്യ ബലിക്കുശേഷം തുടരുന്നതാണ്.
ലോകത്തിനും,മനുജ കുലത്തിനും യേശു പ്രദാനം ചെയ്ത രക്ഷാകര പദ്ധതിയുടെ പൂര്‍ണ്ണതയാര്‍ന്ന ബൈബിള്‍ തിരുവചനങ്ങളില്‍ ആശ്രയിച്ചും മനസ്സിലാക്കിയും ചരിക്കുവാനും, നമ്മുടെ മനസ്സിനെയും,ജീവിതത്തെയും ക്രമീകരിച്ചു ദൈവേഷ്ടമായി ജീവിതം നയിക്കപ്പെടുന്നതിനും അനശ്വരമായ സമ്മാന ലബ്ദിയിലേക്ക് ലക്ഷ്യം വെച്ച് കരുണയും സഹായവും സ്നേഹവും പങ്കു വെച്ച് ദൈവ കൃപ നിറഞ്ഞ പാതയിലൂടെ മുന്നേറു വാനുമുള്ള മാനസികവും ആല്മമീയവുമായ ഒരുക്കത്തിനും സേവ്യര്‍ ഖാന് വട്ടായില്‍ അച്ചന് നയിക്കുന്ന അനുഗ്രഹപ്രദമായ വചന ശുശ്രുഷയിലേക്കു വികാരി ജനറാള്‍ കൂടിയായ കത്തീഡ്രല്‍ വികാരി ഫാ.മാത്യു ചൂരപൊയികയില്‍ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല