1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 17, 2016

ഒക്ടോബര്‍ 15 ന് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ആധിതേയത്വം വഹിച്ചു നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയില്‍ കലാമേള കിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും റണ്ണേഴ്‌സ്അപ്പ് കിരീടം ബോള്‍ട്ടന്‍ മലയാളി അസോസിയേഷനും മൂന്നാം സ്ഥാനം വാറിംഗ്ട്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി.യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ പ്രസിഡണ്ട് അഡ്വ സിജു ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ വൈസ് പ്രസിഡണ്ട് ശ്രീ മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.

കലാപ്രതിഭയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള അലിക് മാത്യുവും കലാതിലകമായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഡിയ ടോമിയും തെരഞ്ഞെടുക്കപ്പെട്ടു.കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ആന്‍ ടോമിയും സബ് ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള അലിക് മാത്യുവും ജൂനിയര്‍ വിഭാഗത്തില്‍ ബോള്‍ട്ടന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഡിയ ടോമിയും സീനിയര്‍ വിഭാഗത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ജിക്‌സി സഞ്ജീവും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ അസോസിയേഷനുകളും അതിലെ അംഗങ്ങളും ഒരു ഉത്സവമാക്കിമാറ്റുകയായിരുന്നു ഈ കലാമേളയെ.

രാവിലെ 11.30 ന് തുടങ്ങിയ ഈ കലാമേള വൈകിട്ട് 9 മണിയോടെയാണ് അവസാനിച്ചത്.വാശിയേറിയ മത്സരത്തില്‍ ബോള്‍ട്ടന്‍ അസോസിയേഷനെ പിന്തള്ളി ആതിഥേയ അസോസിയേഷനായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനിന്‍ കിരീടം പിടിച്ചെടുത്തു. കഴിഞ്ഞ വര്‍ഷത്തെ കിരീട ജേതാക്കളായ വാറിംഗ്ട്ടന്‍ മലയാളി അസോസിയേഷനും മൂന്നാം സ്ഥാനം കരസ്ഥമാക്കി.

13 അസോസിയെഷനുകളിലായി പരന്നുകിടക്കുന്ന ഈ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ കലാമേളയില്‍ അംഗ അസോസിയേഷനുകള്‍ തങ്ങളുടെ കുട്ടികളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിച്ചു വരുന്നത്,അതിനാല്‍ തന്നെ കേരളത്തിലെ കലോല്‍സവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള മത്സരങ്ങളാണ് ഈ കലാമേളയില്‍ അരങ്ങേറിയത്.

യുക്മ നാഷണല്‍ ജോയിന്റ് സിക്രട്ടറി ശ്രീമതി ആന്‍സിജോയി,നാഷണല്‍ എസിക്യുട്ടിവ് മെംബര്‍ ശ്രീ ദിലീപ് മാത്യു ,റീജിയന്‍ ട്രഷറര്‍ ശ്രീ ലൈജു മാനുവല്‍ ,റീജിയണല്‍ അഡ്വൈസര്‍ ശ്രീ അലക്‌സ് വര്‍ഗ്ഗീസ് ആധിതേയ അസോസിയേഷന്‍ പ്രസിഡഡ് ശ്രീ ജാനേഷ് നായര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.തുടര്‍ന്ന് എല്ലാ അസോസിയേഷന്‍ പ്രസിഡഡ്മാരും ചേര്‍ന്ന് തിരി തെളിച്ചതോടെ കലാമേളയുടെ മത്സരങ്ങള്‍ക്ക് തുടക്കമായി. റീജിയണല്‍ സിക്രട്ടറി ഷിജോ വര്‍ഗ്ഗീസ് സ്വാഗതവും ആര്ട്‌സ് കോഓഡിനെറ്റര്‍ സുനില്‍ മാത്യു നന്ദിയും അര്‍പ്പിച്ചു.

വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യഅതിഥിയായെത്തിയത് യുക്മയുടെ നാഷണല്‍ കമ്മറ്റിയംഗവും മുന്‍ പ്രസിഡണ്ടുമായ വിജി കെപിയാണ്. ഈ കലാമേള വന്‍ വിജയമാക്കാന്‍ പങ്കെടുക്കാനെത്തിയ ഓരോ മത്സരാര്‍ത്തിക്കും മാതാപിതാക്കള്‍ക്കും പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും റീജിയണല്‍ കമ്മറ്റി പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.

കലാമേള വിജയികളെ നിശ്ചയിക്കുന്നതിനായി നമ്മോട് സഹകരിച്ച ജഡ്ജ്മാരായ ഡോ ശ്രീജ ആരുട്ടി ,മഞ്ജു വിന്‍സെന്റ് ,ഡോ ഷൈനി മാത്യു ,റെക്‌സ് ,ഷിബു പോള്‍ ഹാന്‍സ് ജോസഫ് ,ജിന്‍സി ,തമ്പി ജോസ് എന്നിവരുടെ സേവനം എടുത്ത് പറയേണ്ടതാണ്.

ഈ കലാമേളയുടെ വിജയത്തിനായി ഓഫിസ് നിര്‍വ്വഹണം നടത്തിയ സുനില്‍ വയറിംഗ്ട്ടന്‍ ,ജയന്‍ സ്റ്റോക്‌പോര്‍ട്ട് ,മഹേഷ് മാഞ്ചസ്റ്റര്‍ ,കുര്യന്‍ ബോള്‍ട്ടന്‍ എന്നിവരുടെ നിസ്വാര്‍ത്ഥ സേവനം എടുത്ത് പറയേണ്ടതാണ്. സൌണ്ട് സിസ്റ്റം നല്കിയ ബെന്നി ഒള്‍ദാം,എന്നിവരോട് പ്രത്യേകം നന്ദി അറിയിക്കുന്നു.

യുക്മ റീജിയണല്‍ കലാമേള വന്‍വിജയ മാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി റീജിയണല്‍ കമ്മറ്റി പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു.

കലാമേളയുടെ ഫോട്ടോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

https://photos.google.com/share/AF1QipNxp_e_kMshHbMU3LxKX0u1QkYFHwt7vn8tQvycYn3yfxpFV4KMulXs_ETyvwnJw?key=cUJlUGt1eWJqazYxN1BOejVmX2hjSHBMWUUzM0Rn

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.