കണ്‍ഫ്യൂഷ്യസ്, ലാവോത്‌സേ തുടങ്ങിയ പുരാതന ചൈനീസ് തത്ത്വചിന്തകരാണ് തന്റെ ആന്തരിക പ്രചോദനകേന്ദ്രങ്ങളെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ക്ലാസിക്കല്‍ ചൈനീസ് തത്ത്വശാസ്ത്ര കൃതികള്‍ താന്‍ ദീര്‍ഘകാലമായി പഠനവിധേയമാക്കി വരുന്നതായും അദ്ദേഹം വ്യക്തമാക്കി.
പരോപകാരം പുണ്യമാണെന്നും അന്യരെ ദ്രോഹിക്കാനേ പാടില്ലെന്നുമാണ് ചൈനീസ് ജ്ഞാനികള്‍ ജനങ്ങളെ അഭ്യസിപ്പിച്ചത്. ഈ സിദ്ധാന്തം പിന്‍പറ്റുന്നതുവഴി ലോകത്ത് വന്‍ പരിവര്‍ത്തനങ്ങള്‍ സാധ്യമാക്കാമെന്ന് 40 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്തുള്ള മൂണ്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല