സ്വന്തം ലേഖകന്‍: ‘എന്റെ പേര് രോഹിത് വെമുല, ഞാന്‍ ദളിതന്’, ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ വീഡിയോ പുറത്ത്. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുല ചിത്രീകരിച്ച വിഡിയോ സുഹൃത്തുക്കളാണ് പുറത്തുവിട്ടത്. രോഹിത് വെമുല ദലിതനല്ലെന്ന കേന്ദ്ര സര്‍ക്കാര്‍ കമീഷന് റിപ്പോര്‍ട്ട് ചോദ്യം ചെയ്താണ് സുഹൃത്തുക്കള്‍ വിഡിയോ പുറത്തുവിട്ടത്. രോഹിതിന്റെ മാതാവ് വി. രാധിക ദലിത് വിഭാഗമായ ‘മാല’യില്പെട്ടതാണെന്നതിന് തെളിവില്ലെന്നാണ് ജസ്റ്റിസ് രൂപന്‍വാള്‍ കമീഷന് ഈമാസം ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. രോഹിതിന്റെ മരണം വിവേചനം കാരണമല്ലെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ ആണെന്നുമാണ് കമീഷന് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, സുഹൃത്തുക്കള്‍ ഇത് ചോദ്യംചെയ്യുന്നു. ഒരു കൂലിപ്പണിക്കാരന്റെ മകനാണ് താനെന്നും അമ്മയാണ് വളര്‍ത്തിയതെന്നും രോഹിത് വിഡിയോയില്‍ പറയുന്നുണ്ട്. ഗവേഷണ ഫെലോഷിപ് കിട്ടയതിനാല്‍ പൊതുവിഭാഗത്തിലാണ് സര്‍വകലാശാലയില്‍ പ്രവേശം കിട്ടിയതെന്നും പറയുന്നു. രോഹിതിന്റെ ലാപ്ടോപ്പില്‍നിന്ന് അടുത്തിടെയാണ് ഈ വിഡിയോ ലഭിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല