1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2016

സാബു ചുണ്ടക്കാട്ടില്‍: ജനപക്ഷ നായകനും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് ഈ ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ലോങ്ങ്‌സൈറ്റ് സീറോ മലബാര്‍ കമ്മ്യൂണിറ്റി സെന്ററില്‍ എത്തിച്ചേരുന്നു. മാഞ്ചസ്റ്ററിലും ചുറ്റുവട്ടങ്ങളിലുമുള്ള മലയാളികളുടെ കൂട്ടായ്മയെ അദ്ദേഹം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അഭിസംബോധന ചെയ്തു സംസാരിക്കും.മാഞ്ചസ്റ്ററിലെ ജനപക്ഷ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് പൂഞ്ഞാറിന്റെ അമരക്കാരന് സ്വീകരണം നല്‍കുന്നത്. കക്ഷിരാഷ്ട്രീയ ജാതിമത ബന്ധങ്ങള്‍ക്കതീതമായി എല്ലാ മലയാളികളെയും പ്രസ്തുത യോഗത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. മാഞ്ചസ്റ്ററിലെ ആദ്യകാല പ്രമുഖനും മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. തങ്കം അരുണ്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ജനപക്ഷ സാംസ്‌കാരിക വേദിയുടെ യുകെ കണ്‍വീനറായ അനില്‍ അധികാരം സ്വാഗതം പറയും. യോഗത്തിന് മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

യോഗം നടക്കുന്ന വേദിയുടെ മേല്‍വിലാസം ;

SYRO MALABAR COMMUNITY CENTRE

PORTLAND CRESCENT ,LONGSIGHT

MANCHESTER

Phone : 07912411072

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.