ലണ്ടന്‍: മൂന്നാം വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടാമെന്ന ഇന്ത്യയുടെ മഹേഷ് ഭൂപതിയുടെ മോഹം പൂവണിഞ്ഞില്ല. ഭൂപതിയും റഷ്യയുടെ എലേന വെസ്നിനയും ചേര്‍ന്ന സഖ്യം വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍സിന്റെ ഫൈനലില്‍ തോറ്റു. ഓസ്ട്രേലിയയുടെ ജൂര്‍ഗന്‍ മെല്‍സര്‍ ചെക് റിപ്പബ്ലിക്കിന്റെ ഇവേറ്റ ബെനേസോവ സഖ്യമാണ് ഇവരെ പരാജയപ്പെടുത്തിയത്. 63, 62എന്ന സ്കോറിനായിരുന്നു ഇന്തോറഷ്യന്‍ ജോഡിയുടെ പരാജയം.
ഏറെക്കുറെ ഏകപക്ഷീയമായ മത്സരം 51 മിനിറ്റില്‍ അവസാനിച്ചു. നാലാം സീഡായ ഇന്തോറഷ്യന്‍ ജോഡികള്‍ക്കെതിരെ ഏഴ് എയ്സുകളാണ് എതിരാളികള്‍ പായിച്ചത്. തോല്‍വിയോടെ 12 ഗ്രാന്സ്ലാം കിരീടമെന്ന ലിയാണ്ടര്‍ പെയ്സിന്റെ നേട്ടത്തിനൊപ്പമെത്താന്‍ ഭൂപതിക്ക് കഴിഞ്ഞില്ല. ഭൂപതി 11 ഗ്രാന്സ്ലാം കിരീടം നേടിയിട്ടുണ്ട്. ഇതില്‍ 7എണ്ണം മിക്സഡ് ഡബിള്‍സ് വിഭാഗത്തിലാണ് . മൂന്നെണ്ണം പുരുഷ ഡബിള്‍സിലും. 2009 ലെ ആസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം സാനിയ മിര്‍സയോടൊപ്പം നേടിയ ശേഷം ഗ്രാന്സ്ലാം നേട്ടം എത്തിപ്പിടിക്കാന്‍ ഭൂപതിക്ക് സാധിച്ചിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല