അപ്പച്ചന്‍ കണ്ണഞ്ചിറ: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ വെച്ച് ഇദംപ്രദമായി നടത്തപ്പെടുന്ന തിരുവചന വിരുന്നില്‍ പ്രശസ്ത വചന പ്രഘോഷകനും, അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറും ആയ സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചന്‍ ശുശ്രുഷ നയിക്കും.ആല്മീയതിരുവചന ധാരയില്‍ അനുഗ്രഹമാരി വര്‍ഷത്തിനും,സ്വര്‍ഗ്ഗീയ വാതായനം തുറന്ന് അഭിഷേകത്തിന്റെ അഗ്‌നി പടര്‍ത്തുവാനും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അനുഗ്രഹീത വചന ശുശ്രുഷകരായ ഫാ.സാജു ഇലഞ്ഞിയില്‍,ഫാ.ഷൈജു നടുവത്താനി,ബ്രദര്‍ ജോസഫ് താഞ്ചല്‍,സാബു കാസര്‍ഗോഡ് തുടങ്ങിയവരുടെ ശുശ്രുഷകളും നാളെയും മറ്റന്നാള്‍ ഉച്ചവരെയും (വ്യാഴം,വെള്ളി)ലഭ്യമായിരിക്കും. സെഹിയോന്‍ യു കെ മിനിസ്ട്രിയുടെ ടീം ഫാ.സോജി ഓലിക്കല്‍ അച്ചനോടൊപ്പം വിവിധ ശുശ്രുഷകളില്‍ പങ്കു ചേരും.തിരുവചന ശുശ്രുഷകളില്‍ യു കെ യില്‍ ഇതാദ്യമായിട്ടാവും ഇത്രയും അനുഗ്രഹീത വചന ശുശ്രുഷകരെ ഒരേ വേദിയില്‍ കേള്‍ക്കുവാന്‍ അവസരം ലഭിക്കുക.ഒക്ടോബര്‍ 20 നു വ്യാഴാഴ്ച വൈകുന്നേരം 5:30 നു ജപമാല സമര്‍പ്പണത്തോടെ ധ്യാന ശുശ്രുഷകള്‍ ആരംഭിക്കും. വെള്ളിയാഴ്ച്ച രാവിലെ 9:00 മുതല്‍ 12:00 മണിവരെ ആണ് തിരുവചന ശുശ്രുഷകള്‍ ഒരുക്കിയിരിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ സഭാമക്കള്‍ക്കിടയില്‍ സ്വയം സുവിശേഷമായും,സുവിശേഷ പ്രഘോഷകനായും തന്റെ ദൈവവിളിയില്‍ നവ പ്രതിജ്ഞ എടുത്ത അജപാലക ശ്രേഷ്ഠനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ തന്റെ രൂപതയിലെ അംഗങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടും,അഭിഷേക സായാഹ്നം ദൈവാനുഭവ ശുശ്രുഷയായി അനുഭവേദ്യം ആവാനും വിശുദ്ധ കുര്‍ബ്ബാന സമര്‍പ്പിച്ചു കൊണ്ട് അഭിഷേക സായാഹ്നത്തിന് ആരംഭം കുറിക്കും.
പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടത്തപ്പെടുന്ന പ്രഥമ തിരുവചന ശുശ്രുഷ സെഹിയോന്‍ മിനിസ്ട്രിയുടെ ഏറ്റവും ശക്തമായ മുഴുവന്‍ ടീമും ഒന്നിച്ചു ദൈവ സ്‌ത്രോത്രം ആലപിച്ചു രൂപതക്കും, രൂപതാംഗങ്ങള്‍ക്കും,അജപാലക ശുശ്രുഷകര്‍ക്കും വേണ്ടി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ അനുഗ്രഹവും, പരിശുദ്ധാല്‍മ്മ കൃപയും അനര്‍ഗ്ഗളം ഒഴുകുന്ന ആ വചന ധാരയില്‍ വിശ്വാസികള്‍ക്കിത് സാന്ത്വനവും, ശക്തിയും, അനുഗ്രഹങ്ങളും അനുഭവിക്കുവാനുള്ള സുവര്‍ണ്ണാവസരം ആവും.അഭിഷേക സായാഹ്നത്തില്‍ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വെച്ചു കൊണ്ട് അഭിഷേക പ്രാര്‍ത്ഥനയും ആരാധനയും,തിരുവചന ശുശ്രുഷയും സ്രാമ്പിക്കല്‍ പിതാവിന്റെ ദിവ്യ ബലിക്കുശേഷം തുടരുന്നതാണ്.
യേശുവിന്റെ രക്ഷാകര പദ്ധതിയുടെ പൂര്‍ണ്ണതയാര്‍ന്ന ബൈബിള്‍ തിരുവചനങ്ങളില്‍ ആശ്രയിച്ചും, മനസ്സിനെയും,ജീവിതത്തെയും ദൈവേഷ്ടമായി ക്രമീകരിച്ചു കരുണയും സ്‌നേഹവും പങ്കു വെച്ച് ദൈവ കൃപയില്‍ മുന്നേറു വാനുമുള്ള മാനസികവും ആല്മമീയവുമായ ഒരുക്കത്തിനു സേവ്യര്‍ ഖാന്‍ വട്ടായില്‍ അച്ചനും,സോജി അച്ചനും ടീമും നയിക്കുന്ന അനുഗ്രഹപ്രദമായ വചന ശുശ്രുഷയിലേക്കു കത്തീഡ്രല്‍ വികാരി ഫാ.മാത്യു ചൂരപൊയികയില്‍ ഏവരെയും സസ്‌നേഹം സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല