സ്വന്തം ലേഖകന്‍: ദുബായ് വീണ്ടും സ്മാര്ട്ട്സിറ്റിയാകുന്നു, പന്ത്രണ്ട് പൊതുസ്ഥലങ്ങളില്‍ അതിവേഗ സൗജന്യ വൈഫൈ. ദുബായിയെ സ്മാര്‍ട്ട് സിറ്റിയാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ സേവനം. ജനത്തിരക്ക് കൂടുതലുള്ള മെട്രോ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും ഉള്‍പ്പെടെ സേവനം ലഭിക്കും.
ദുബായ് മാള്‍, മദീനത്ത് ജുമൈറ, മാള്‍ ഓഫ് ദി എമിറേറ്റസ്, ദുബായ് വിമാനത്താവളം എത്തിവിടങ്ങളിലാണ് പ്രധാനമായും സൗജന്യ വൈഫൈ ഏര്‍പ്പെടുത്തുന്നത്. ദുബായ് മെട്രോയുടെ മുഴുവന്‍ സ്റ്റേഷനുകളിലും സേവനം ലഭ്യമാകും. ഇതിനു പുറമേ ദുബായ് കൈറ്റ് ബീച്ചിലും സൗജന്യ വൈഫൈ സേവനം ലഭിക്കും.
ജുമൈറ ബീച്ച് റസിഡന്റ്സ് , നാദി അല്‍ഖൂസ് എ 4, ല്പെയ്സ്, ദേര സിറ്റി സെന്റര്‍, തുടങ്ങിയ സ്ഥലങ്ങളാണ് സൗജന്യ വൈഫൈ ലഭിക്കുന്ന മറ്റ് കേന്ദ്രങ്ങള്‍. അടുത്ത വര്‍ഷത്തോടെ എമിറേറ്റില്‍ എല്ലായിടത്തും സൗജന്യ വൈഫൈ സംവിധാനം ലഭ്യമാക്കാനും അധികൃതര്‍ക്ക് പദ്ധതിയുണ്ട്.
പൊതുജനങ്ങളിലേക്ക് വൈഫൈ സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് നഗരത്തിലെ തിരക്കേറിയ 12 ഇടങ്ങളില്‍ സൗജന്യം വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ലോകത്ത് അതിവേഗ ആശയവിനിമയത്തിന്റെ സ്വാധീനം വളരെയധികം വര്‍ധിച്ച സാഹചര്യത്തിലാണ് ദുബായ് സൗജന്യ വൈഫൈ സര്‍വ്വീസ് ലഭ്യമാക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല