1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2011

പഠിക്കാത്തവന്‍ എന്ന ചിത്രത്തിന് ശേഷം ധനുഷും തമന്നയും വീണ്ടും ഒന്നിക്കുന്നു. വേങ്കൈ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നിലവില്‍ കോളിവുഡിലെ ഒന്നാം നമ്പര്‍ നായികയായ തമന്നയുടെ തെലുങ്ക് ചിത്രങ്ങള്‍ക്ക് ശേഷമുള്ള തമിഴ്‌റിലീസായിരിക്കും ഇത്.

മലയാളനായിക ഉര്‍വശി ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രകാശ് രാജ്, രാജ്കിരണ്‍, ഗഞ്ചാകറുപ്പ്, ലിവിംഗ്സ്റ്റണ്‍, പൊന്‍വര്‍ണ്ണന്‍ എന്നിവരും വേങ്കൈയിലെ പ്രധാന താരങ്ങളാണ്.

വിജയ്‌പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഭാരതിറെഡ്ധിയാണ് വേങ്കൈ നിര്‍മ്മിക്കുന്നത്. തമിഴിലെ മുന്‍നിരസംവിധായകരിലൊരാളായി ഉയര്‍ന്ന ഹരിയാണ് ഈ ചിത്രം സംവിധാനം ചെയ്യുക.

ദേവീ ശ്രീപ്രസാദാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍. തമന്ന നായികയായി അടുത്തിടെ പുറത്തിറങ്ങിയ ബദ്രിനാഥ് പ്രതീക്ഷിച്ചത്ര ശ്രദ്ധ നേടാത്തത് തമന്നയ്ക്ക് ക്ഷീണമായിരുന്നു. പുതിയ ചിത്രത്തിലൂടെ ആ കുറവ് പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ് നടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.