ജിജോ അറയത്ത്: ബര്‍മ്മിങ്ഹാം മലയാളി സൊസൈറ്റിയ്ക്ക് ഈ അക്കാദമിയിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബര്‍മ്മിങ്ഹാം മലയാളി സൊസൈറ്റിയ്ക്ക് ഈ അക്കാദമിയ്ക്ക് ഇയറിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ബര്മ്മിങ്ഹാമിലുള്ള മൂന്നു സര്‍വകലാശാലകളില്‍ നിന്നുമായി എഴുപതോളം അംഗങ്ങള്‍ ഇപ്പോള്‍ സജീവമായി ഈ സൊസൈറ്റില്‍ പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഭാരവാഹികളായിരുന്ന ടോണി കോ്ചേരിയും സൈജനല് സോളിയും നേതൃത്വം കൊടുത്ത കലാസന്ധ്യയില്‍ നിന്നും സ്വരൂപിച്ച ആയിരം പൗണ്ട് തിരുവനന്തപുരത്തുള്ള മാഗ്നിഫിക്കാത്ത് ചാരിറ്റബിള്‍ ട്രസ്റ്റിന് കൈമാറി.
ഈ അക്കൗഡമിക് ഇയറിലെ പുതിയ ഭാരവാഹികളായി ബര്‍മ്മിങ്ഹാം സര്‍വ്വകലാശാലയില്‍ നിന്നും അഗസ്റ്റിന് വല്ലൂരാനെല്ലും ബര്‍മ്മിങ്ഹാം സിറ്റി സര്‍വകലാശാലയില്‍ നിന്നും ജെനറ്റ് വെമ്പിളിയേയും ആസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നും അശ്വതി ജോബിയേയും പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു.പതിനഞ്ച് പേര് അംഗങ്ങളായി ഒരു സെന്‍ട്രല്‍ കമ്മറ്റിയും രൂപീകരിച്ചു.
യുകെയിലെ മലയാളി യുവജനങ്ങള്‍ തങ്ങളുടെ സംസ്കാരവും പാരമ്പര്യവും പൈതൃകവും മറന്നിട്ടില്ലെന്നുള്ളതിന് തെളിവാണ് ഈ സൊസൈറ്റിയുടെ പ്രവര്‍ത്തനം.ബര്‍മ്മിങ്ഹാം മലയാളി സൊസൈറ്റിയുടെ പ്രചോദനം ഉള്‍കൊണ്ട് കിംങ്സ്റ്റണ് ,ലെസ്റ്റര്‍,ബ്രൂണല്‍ മുതലായ പട്ടണങ്ങളിലുള്ള കോളേജുകളില്‍ മലയാളി സൊസൈറ്റികള്‍ ഇപ്പോള്‍ നിലവില്‍ വന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല