മാത്യൂ ബ്ലാക്ക്പൂള്‍: ആറാമത് മൂഴൂര്‍ സംഗമം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യുന്നു. 22 ആം തിയതി ശനിയാഴ്ച കേംബ്രിഡ്ജില്‍ നടക്കുന്ന ആറാമത് മൂഴൂര്‍ സംഗമം ഗ്രേറ്റ് ബ്രിട്ടന് ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്യുന്നതാണ്.ശനിയാഴ്ച രാവിലെ പത്തു മണിക്ക് കേംബ്രിഡ്ജ് ക്രയിസ്റ്റ് റഡീമര്‍ പള്ളി ഹാളില്‍ നടക്കുന്ന സംഗമത്തിലേക്ക് യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള മൂഴൂര്‍ നിവാസികള്‍ സ്വന്തം നാടിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുവാനും പുതിയ തലമുറയെ പരിചയപ്പെടാനുമായി ഒത്തുചേരുന്നു.
കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികളും ഫണ്‍ ഗെയിമുകളും അവതരിപ്പിച്ച് ആഘോഷം ഗംഭീരമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
സംഗമ പരിപാടി ഉത്ഘാടനം ചെയ്യാനെത്തുന്ന പിതാവിനെ സ്ഥിരീകരിക്കുവാനും പിതാവിന്റെ സന്ദേശങ്ങള്‍ കേള്‍ക്കുവാനുമുള്ള ആവേശത്തിലാണ് കൂഴൂര്‍ നിവാസികള്‍.
ആഘോഷപരിപാടികള്‍ ഗംഭീരമാക്കുവാന്‍ എല്ലാവരും കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല