1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2016

യുക്മ മിഡ്‌ലാന്‍ഡസ് റീജനല്‍ കലാമേള നാളെ നോട്ടിഗ് ഹാമില്‍ വച്ചു നടക്കും. രണ്ടാം തവണ കലാമേളക്ക് ആതിഥേയര്‍ ആകുന്നത് നോട്ടിഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ തന്നെ അതും റൂഷ് ക്ലിഫി ലെഷര്‍ സെന്‍ഡറില്‍ വെച്ചു തന്നെ. കലാരംഗത്തും കായികരംഗത്തും യുക്മ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തുന്ന റീജന്‍ യുക്മ യിലെ ഏറ്റവും നല്ല റീജനുള്ള ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡും 2015 ഇല്‍ സ്വന്തമാക്കി .നവംബര്‍ അഞ്ചിനു നടക്കുന്ന ദേശീയ കലാമേളയും മിഡ്‌ലാന്‍ഡ്‌സ് റീജനിലെ കോവണ്‍ട്രിയില്‍ വെച്ചു നടത്തപ്പെടുന്നതിനാല്‍ അവസരം പരമാവധി പ്രയോജന പ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തുവാനായുള്ള തയാറെടുപ്പിലാണ് റീജനിലെ അംഗ അസോസിയേഷനു കള്‍.

അസോസിയേഷന്‍ നുകളുടെ പങ്കാളിത്തം കൊണ്ടും മല്‍സരാര്‍ധി കളുടെ ഏണ്ണം കൊണ്ടും മിഡ് ലാ ന്‍ഡസ് റീ ജ ന്‍ ഇ ക്കുറിയും ചരിത്രം കുറിക്കും മുന്‍ വര്‍ഷങ്ങളിലെ അപേക്ഷിച്ചു മത്സരാര്‍ത്ഥി കളുടെ എണ്ണത്തില്‍ ഉള്ള വര്‍ധന കണക്കിലെടുത്ത് മേള കൃത്യം പത്തുമണിക്കു തന്നെ തുടങ്ങുന്ന തായിരിക്കുമെന്ന് റീജനല്‍ കമ്മിറ്റി അറിയിച്ചു.പതിനെട്ടില്‍ പതി നേഴു അംഗ അസോസിയേഷന്‍ നില്‍നിന്നും നാ നുറ്റ ബതില്‍ പരം എന്‍ട്രി കള്‍ ലഭിച്ചു കഴിഞ്ഞു യുക്മ നാഷണല്‍ കലാമേള ഒഴിച്ചാല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന കലാമേളയും മിഡ് ലണ്ട്‌സ് റിജിയണല്‍ കലാമേള തന്നെ രാവിലെ ഒന്‍പതുമണിക്ക് ര ജിസ്‌ട്രേ ഷെന്‍ ആരം ഭിക്കും . തുടര്‍ന്ന് മുന്നു വേദികളിലായി ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകിട്ട് ഒന്‍പതു മണിയോടെ കലാമേള അവസിനിക്കും. മേളയില്‍ പങ്കെടുക്കുവാനും കണ്ട് ആസ്വദിക്കുവാനും എല്ലാ കലാപ്രേമികളെയും നോട്ടിഗ് ഹാമിലേക്ക് സ്വാഗതം ചെയ്യുന്നു.

വേദിയുടെ വിലാസം,
RUSHCLIFE LEISURE CENTR
BOUNDARY ROAD
NG2 7BY
Attachments area

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.