1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 4, 2011

അന്‍പത്തിയെട്ടാമത് സൗത്ത് ഇന്ത്യന്‍ ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ചടങ്ങ്.

മലയാളത്തില്‍നിന്നും മമ്മൂട്ടി (പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്), തമിഴില്‍ നിന്നും വിക്രം (രാവണന്‍), തെലുങ്കില്‍നിന്നും അല്ലു അര്‍ജുന്‍ (വേദം), കന്നഡയില്‍ നിന്നും ശിവരാജ്കുമാര്‍(തമാസ) എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള അവാര്‍ഡുകള്‍ സ്വന്തമാക്കി. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയ്ക്കും, ജയസുധയ്ക്കും ലൈഫ് ടൈം എച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു.

മികച്ച ചിത്രമായി മലയാളത്തില്‍ നിന്നും രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് തെരഞ്ഞെടുക്കപ്പെട്ടു. തമിഴില്‍ ‘മൈന’യാണ് മികച്ചചിത്രം. കന്നടയില്‍ ടജാക്കി’. തെലുങ്കില്‍ മികച്ച ചിത്രം ‘വേദം’.

അവാര്‍ഡുകള്‍ (മലയാളം): മികച്ച സംവിധായകന്‍ രഞ്ജിത്ത് (പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്), മികച്ച നടി മമതാ മോഹന്‍ദാസ് (കഥ തുടരുന്നു), മികച്ച സഹനടി ഉര്‍വശി (മമ്മി ആന്‍ഡ് മി), മികച്ച സഹനടന്‍ ബിജു മേനോന്‍ (മേരിക്കുണ്ടൊരു കുഞ്ഞാട്), മികച്ച ഗായകന്‍ ഹരിഹരന്‍ (കഥ തുടരുന്നു ആരോ പാടുന്നു….) മികച്ച ഗായിക ശ്രേയാ ഘോഷല്‍ (അന്‍വര്‍ കിഴക്കുപൂക്കും…), മികച്ച ഗാനരചയിതാവ് റഫീക് അഹമമദ് (അന്‍വര്‍ കിഴക്കുപൂക്കും), മികച്ച സംഗീതസംവിധായകന്‍ ഗോപിസുന്ദര്‍ (അന്‍വര്‍).

തമിഴ് അവാര്‍ഡുകള്‍: സംവിധായകന്‍: വസന്തബാലന്‍ (അങ്ങാടിത്തെരുവ്), നടി അഞ്ജലി (അങ്ങാടിത്തെരുവ്), സഹനടന്‍ പാര്‍ത്ഥിഭന്‍ (ആയിരത്തില്‍ ഒരുവന്‍), സഹനടി ശരണ്യ, ഗായകന്‍ കാര്‍ത്തി (രാവണന്‍), ഗായിക ശ്രേയാ ഘോഷല്‍ (അങ്ങാടിത്തെരുവ്), ഗാനരചയിതാവ് താമര (വിണ്ണൈതാണ്ടി വരുവായ) സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന്‍ (വിണ്ണെതാണ്ടിവരുവായ).

തെലുങ്ക് അവാര്‍ഡുകള്‍: നടി: അനുഷ്‌ക ഷെട്ടി (വേദം), സഹനടന്‍: സായ് കുമാര്‍ (പ്രശാന്തം), സഹനടി: അഭിനയ (ശംഭോ മഹാദേവ), മികച്ച സംഗീത സംവിധായകന്‍: എ.ആര്‍ റഹ്മാന്‍ (യേ മായ ചേസവെ).

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.