ചേര്‍ത്തല, പള്ളിപ്പുറം പഞ്ചായത്തിലെ ചിറയില്‍ വീട്ടില്‍ സുമിത്രന് ഒരു വാര്‍ക്കപണിക്കാരനായിരുന്നു. എഴുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് സുമിത്രന് വിവാഹിതനായത്. വിവാഹത്തിന് കുറച്ചു മാസങ്ങള്‍ക്ക് ശേഷം നിരന്തരമായ വയറു വേദന സുമിത്രന്റെ ഭാര്യയെ അലട്ടികൊണ്ടിരുന്നു നിരവധി ആശുപത്രികളില്‍ സുമിത്രനും ഭാര്യയും കയറിയിറങ്ങി. അവസാനം മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ ആണ് സുമിത്രന്റെ ഭാര്യാ കാന്‍സര്‍ എന്ന മഹാരോഗത്തിനു അടിമപ്പെട്ടു എന്ന് കണ്ടെത്തുന്നത്. കേവലം പത്തു സെന്റ് സ്ഥലവും ഒരു കൊച്ചു വീടുമുള്ള വാര്‍ക്കപണിക്കാരനായിരുന്നു സുമിത്രന് ഇത് താങ്ങാവുന്നതിലും അധികമായിരുന്നു. ഒരു മാസത്തെ മരുന്നിനുതന്നെ ഏകദേശം അയ്യായിരത്തോളം രൂപ ചിലവ് വരുമായിരുന്നു. നടത്തിയ ചികിത്സല്ക്കൊന്നും നുമിത്രന്റെ ഭാര്യയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യാ സുമിത്രനെ എന്നെന്നേക്കുമായി വിട്ടുപിരിയുമ്പോഴേക്കും സുമിത്രന് നാലു ലക്ഷം രൂപയുടെ കടക്കാരനായി മാറിയിരുന്നു.
തനിക്കുണ്ടായ ഭിമമായ കടങ്ങള്‍ വീട്ടാന്‍ സുമിത്രന് ആഴ്ചയില്‍ ഏഴു ദിവസവും കഠിനാധ്വാനം ചെയ്തിരുന്നു. കാലം സുമിത്രന് കരുതിവച്ചിരുന്നത് വീണ്ടും കൈപ്പേറിയ ദിനങ്ങളായിരുന്നു. വിധിയുടെ ക്രൂരത വീണ്ടും സുമിത്രനെ തളര്‍ത്തി. കടിനധ്വനത്തിനിടയില് ഏണിയില്‍നിന്ന് കാല്‍വഴുതി തലയടിച്ചു താഴെവീണ സുമിത്രന് ബോധം തിരിച്ചുകിട്ടിയത് ആശുപത്രിയില്‍ വച്ചായിരുന്നു. അവിടെ വച്ചാണ് അദ്ധേഹം അറിയുന്നത് തന്റെ സ്പൈനല്‍ കോഡ് തകര്‍ന്നെന്നും വിദഗദ ചികിത്സ ആവശ്യമാണന്നും. തന്റെ എന്പതിനാലും എന്പതും വയസുള്ള മാതാപിതാക്കളുമായി എന്തു ചെയ്യണമെന്നറിയാതെ തളര്‍ന്നു കിടക്കുകയാണ് സുമിത്രന്. ഇതുവരെ കഴിഞ്ഞുപോയത് നല്ലവരായ നാട്ടുകാരുടെ അകമൊഴിഞ്ഞ സഹായത്തോടെയാണ്. ഇനിയുള്ള തന്റെ ചികിത്സകള്‍ക്കും കട ബാധ്യതതയ്ക്കും പ്രായമായ തന്റെ മാതാപിതാക്കളുമായി എന്തു ചെയ്യണമെന്നറിയാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് സുമിത്രന് ഇന്ന്.
പ്രിയമുള്ളവരേ വിധിയുടെ വൈപരത്യം മൂലം തകര്‍ന്നുപോയ ഈ കുടുംബത്തെ നമുക്ക് കൈപിടിച്ചുയര്തേണ്ടെ. നിങ്ങളാല്‍ കഴിയുന്ന സാമ്പത്തിക സഹായം നവംബര്‍ പത്തിനുമുന്‍പായി താഴെ കാണുന്ന വോകിംഗ് കാരുണ്യയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ അപേക്ഷിക്കുന്നു.
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല