സ്വന്തം ലേഖകന്‍: ഒടുവില്‍ ഭീകരതക്കെതിരെ പാകിസ്താനും, ഭീകര ബന്ധമുള്ള 5100 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇക്കൂട്ടത്തില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടും. സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താനിലെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടവരില്‍ 1200 പേര് 1997ലെ തീവ്രവാദ വിരുദ്ധ ആക്റ്റ് പ്രകാരം കാറ്റഗറി എയില്‍ ഉള്‍പ്പെട്ടവരാണ്. 5100 പേര് ആക്റ്റിന്റെ നാലാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടവരുമാണ്.
ബ്ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകളില്‍ ആകെ 400 മില്യണ്‍ ഡോളര്‍ രൂപ നിക്ഷേപമുണ്ടായിരുന്നു. ജെയ്ഷെ മുഹമ്മദ് നേതാവ് മസൂദ് അസര്‍ ആക്റ്റിന്റെ കാറ്റഗറി എ വിഭാഗത്തില്‍പ്പെടുന്ന ഭീകരനാണ്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് ഇന്ത്യ ആരോപിക്കുന്ന ഭീകരനാണ് അസര്‍. ഇന്ത്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പാകിസ്താന് ഇയാളെ കരുതല്‍ തടങ്കലില്‍ ആക്കിയിരുന്നു.
ആഭ്യന്തര മന്ത്രാലത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ റദ്ദാക്കിയതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന് വക്താവ് പറഞ്ഞു. തീവ്രവാദ ബന്ധം സംശയിക്കപ്പെടുന്ന അയ്യായിരത്തോളം പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി പാകിസ്താന്റെ ദേശീയ തീവ്രവാദ വിരുദ്ധ അതോറിറ്റി ദേശീയ കോര്‍ഡിനേറ്റര്‍ ഇഹ്സാന്‍ ഘാനിയും സ്ഥിരീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല