സ്വന്തം ലേഖകന്‍: മൊസൂളില്‍ സാധാരണക്കാരുടെ അവസ്ഥ അതിദയനീയമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന, പലായനം ചെയ്യുന്നവരെ ഇറാഖില്‍ തന്നെ പുനരധിവസിപ്പിക്കാന്‍ നിര്‍ദ്ദേശം. ഐഎസ് ഭീകരരും ഇറാഖി സൈന്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന മൊസൂളില്‍ ഏതാണ്ട് 7000 ഇറാഖികളാണ് അഭയാര്‍ഥികളായി അലയുന്നത്.
ഇവരെ രാജ്യത്തിനകത്തുതന്നെ പുനരധിവസിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സംഘടനയായ ‘ഒസിഎച്എ’ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മൊസൂളില്‍ നടക്കുന്ന പോരാട്ടം വിലയിരുത്തിയതിനു ശേഷമാണ് പ്രദേശവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ സംഘടന സൈന്യത്തോട് ആവശ്യപ്പെട്ടത്.
ആക്രമണഭീതി കാരണം നേരത്തെ തന്നെ പല കുടുംബങ്ങളും പ്രദേശം വിട്ട് പോയിരുന്നു. മൊസൂള്‍ പിടിച്ചെടുക്കാനുള്ള ഭീകരരുടെ ശ്രമം ഇവരെ മനുഷ്യ കവചമായി ഉപയോഗിക്കിന്നിടം വരെ എത്തിയിരുന്നു. മൊസൂളിന് ചുറ്റുമുള്ള നഗരങ്ങള്‍ പലതും ഇറാഖി സൈന്യം പിടിച്ചെടുത്തു കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല