സ്വന്തം ലേഖകന്‍: ‘മിഷേല്‍ വിവാഹ മോചനം ആവശ്യപ്പെട്ടേക്കും’, മൂന്നാമതും മത്സരിക്കുമോ എന്ന ചോദ്യത്തിന് ഒബാമയുടെ രസികന്‍ മറുപടി. മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കഴിയുമായിരുന്നെങ്കിലോ എന്ന ടെലിവിഷന്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു യുഎസ് പ്രസിഡന്റ് ബാരക് ഒബാമ.
എബിസി ചാനലിലെ ‘ ജിമ്മി കിമ്മേല്‍ ലൈവ്’ എന്ന നൈറ്റ് ഷോയിലാണ് ഒബാമയുടെ തമാശ. ഒബാമ പുറത്തുപോവുക അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ആയിട്ടായിരിക്കുമെന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി റൊനാള്‍ഡ് ട്രംപിന്റെ ട്വീറ്റിനെയും അദ്ദേഹം വെറുതെ വിട്ടില്ല. ”താന്‍ പുറത്തുപോവുക ഏറ്റവും കുറഞ്ഞത് പ്രസിഡന്റ് ആയിട്ടാണല്ലോ” എന്നായിരുന്നു ട്രംപിനുള്ള മറുപടി.
പുലര്കാലങ്ങളില് താന്‍ സമാര്ട്ട്ഫോണുമായി ട്വീറ്റ് ചെയ്തിരിക്കില്ലെന്നും ട്രംപിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. തന്നെ കളിയാക്കുന്നവരെ അപമാനിക്കാന്‍ പുലര്‍ച്ചെ മൂന്നു മണിക്ക് ട്വീറ്റ് ചെയ്യാനൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ടെലിവിഷനില്‍ ട്രംപിനെ കാണുമ്പോഴെല്ലാം ചിരിക്കാറുണ്ടെന്നും ഒബാമ കളിയാക്കി. ജനുവരി 20 നാണ് രണ്ടു തവണ യുഎസ് പ്രസിഡന്റായിരുന്ന ഒബാമയുടെ കാലാവധി അവസാനിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല