1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 27, 2016

സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ 2017 ഒക്‌ടോബര്‍ 6 മുതല്‍ 28 വരെ, കൊച്ചി അടക്കം ആറു വേദികള്‍. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ജൂലൈയില്‍ പ്രഖ്യാപിക്കും. കൊച്ചി, നവി മുംബൈ, ഗോവ, ഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. ലോകകപ്പ് വേദിയായി പ്രഖ്യാപിക്കപ്പെടുന്ന് ആദ്യ സ്‌റ്റേഡിയം കൊച്ചിയിലേതായിരുന്നു.

ലോകകപ്പില്‍ പ്രാഥമിക റൗണ്ടിലെ മത്സരങ്ങളാണിത് ആറു പ്രധാന മത്സരങ്ങള്‍ കൊച്ചിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ. കൊച്ചി സ്‌റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഫിഫ സംഘം തൃപ്തി രേഖപ്പെടുത്തിയിരുന്നു. ഫൈനല്‍ കൊല്‍ക്കാത്തയില്‍ തന്നെ നടക്കാനാണ് സാധ്യത.

ഫിഫയുടെ കോമ്പറ്റീഷന്‍സ് വിഭാഗം തലവന്‍ മരിയൊന്‍ മയെര്‍ വൊര്‍ഫെല്‍ഡര്‍ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയം വലിയിരുത്തിയ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മത്സര തിയ്യതിയും വേദികളും ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും രാജ്യത്തെ മികച്ച സ്റ്റേഡിയങ്ങളിലൊന്നാണ് സാള്‍ട്ട് ലേക്കെന്നും മയെര്‍ വൊര്‍ഫെല്‍ഡെര്‍ വ്യക്തമാക്കി.

ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയും പശ്ചിമ ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസും വൊര്‍ഫെല്‍ഡെര്‍ക്കൊപ്പമുണ്ടായിരുന്നു. ആകെ 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ആതിഥേയരായ ഇന്ത്യക്ക് പുറമെ ഇറാന്‍, ഇറാഖ്, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് ഏഷ്യയില്‍ നിന്ന് ലോകകപ്പ് കളിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.