സ്വന്തം ലേഖകന്‍: ബോളിവുഡ് ചിത്രങ്ങളായ യേ ദില്‍ ഹേ മുഷ്കിലും ശിവായും പാകിസ്താനില്‍ റിലീസ് ചെയ്യില്ലെന്ന് നിര്‍മ്മാതാക്കള്‍. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന യേ ദില്‍ ഹേ മുഷ്കിലില്‍ രണ്‍ബീര്‍ കബുര്‍ ഐശ്വര്യ റായ്, അനുഷ്ക ശര്‍മ, പാക് താരം ഫവദ് ഖാന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഫവദ് ഖാന്റെ സാന്നിധ്യം ഉള്ളതിനാല്‍ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ സേന പറഞ്ഞിരുന്നു. പിന്നീട് നടത്തിയ ചര്‍ച്ചകള്‍കൊടുവിലാണ് ഇന്ത്യയില്‍ സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. അജയ് ദേവ്ഗണ് സംവിധാനം ചെയ്ത് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന സിനിമയാണ് ശിവായ്. ദീപാവലിക്ക് രണ്ടു ചിത്രങ്ങളും ലോകം മുഴുവന്‍ റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ തീരുമാനം.
ഇരു രാജ്യങ്ങളും തമ്മിലുളള പ്രശ്നങ്ങളുടെ പശ്ചാതലത്തില്‍ സിനിമ പാകിസ്താനില്‍ റിലീസ് ചെയ്യേണ്ടെന്ന് ഫിലിം എക്സിബിറ്റേഴസും ഡിസ്റ്റിബ്യുട്ടേഴ്സും തീരുമാനിക്കുകയായിരുന്നു. ശിവായുടെ നിര്‍മ്മാതാക്കള്‍ സിനിമ പാകിസ്താനില്‍ റിലീസ് ചെയ്യിലെന്ന് ട്വിറ്ററിലുടെ അറിയിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല