സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ശക്തമായ ഭൂകമ്പം, ആളപായമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാത്രിയോടെ മധ്യ ഇറ്റലിയാണ് ശക്തമായ രണ്ടു ഭൂചലനങ്ങള്‍ ഉണ്ടായത്. ആഗസ്റ്റില്‍ 300 പേരെ കൊന്ന ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് 50 മൈല്‍ വടക്കാണ് ബുധനാഴ്ച കമ്പനങ്ങള്‍ അനുഭവപ്പെട്ടത്.
പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ റോം അടക്കമുള്ള നഗരങ്ങളിലെ കെട്ടിടങ്ങള്‍ പിടിച്ചു കുലുക്കി. തുടര്‍ന്ന് 6.1 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ചലനം വിസ്സോക്ക് 2 മൈല്‍ വടക്കായി അനുഭവപ്പെട്ടു. രണ്ടു കമ്പനങ്ങളിലും ആളപായമൊ, നാശനഷ്ടങ്ങളൊ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
റോമില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മാസം മുമ്പ് ഇറ്റലിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 300 ഓളം പേര് മരിച്ചിരുന്നു. 6.2 രേഖപ്പെടുത്തിയ ഭൂചലനം ആഗസ്ത് 24 നാണ് ഉണ്ടായത്. അമട്രൈസ് അടക്കമുള്ള നഗരങ്ങള്‍ ഭൂചലനത്തില്‍ പൂര്‍ണമായും തകരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല