1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 28, 2016

സ്വന്തം ലേഖകന്‍: രണ്ടായിരത്തി അഞ്ഞൂറോളം നഴ്‌സുമാരെ ക്ഷണിച്ച് ഖത്തര്‍ ചരിത്രത്തിലെ ഏറ്റവും വലിയ നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ നഴ്‌സുമാര്‍ക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. 2690 ഒഴിവുകളാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം നികത്താന്‍ പദ്ധതിയിടുന്നത്.

ക്ലിനിക്കല്‍, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളിലായി ഈ വര്‍ഷം അവസാനത്തോടുകൂടി നിയമനം നടത്താനാണ് മന്ത്രാലയം ഉന്നം വക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹമദ് ബിന്‍ ഖലീഫ മെഡിക്കല്‍ സിറ്റിയിലേക്കാണ് പുതിയ നിയമനങ്ങള്‍.സ്വദേശികളെ കൂടാതെ വിദേശികള്‍്ക്കും പുതിയ തസ്തികകളില്‍ നിയമനം നല്കും. എന്നാല്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ മാത്രമാണ് വിദേശികള്‍ക്ക് അവസരം.

അഡ്മിനിസ്‌ട്രേഷന്‍ അടക്കമുള്ള വിഭാഗങ്ങളിലേക്ക് ഖത്തരികളെ മാത്രമായിരിക്കും നിയമിക്കുക. തൊഴില്‍ മന്ത്രാലയവുമായി ചേര്‍ന്ന് ഈ ഒഴിവുകള്‍ നികത്താനുള്ള ശ്രമിത്തിലാണെന്നാണ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കുന്നത്. ഇതിനകം തന്നെ പതിനയ്യായിരത്തിലധികം ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ ഇതിനകം തന്നെ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്.

കടുത്ത തൊഴില്‍ പ്രതിസന്ധി തുടരുന്നതിനിടെയാണ് ഖത്തറില്‍ രണ്ടായിരത്തിലധികം ഒഴിവുകള്‍ പ്രഖ്യാപിക്കുന്നത്. ഇത്രയുമധികം ആളുകളെ ഒന്നിച്ച് നിയമിക്കുന്നത് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.