ഫിലിപ് ജോസഫ്: യുകെയിലെ വിവിധ സമൂഹങ്ങളിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദൈവവചനം കലാരൂപങ്ങളിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയായ ബ്രിസ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തിന് ഒക്ടോബര്‍ 29ന് തിരിതെളിയും. ക്‌ളിഫ്ടന്‍ രൂപത സീറോ മലബാര്‍ കാത്തലിക് സമൂഹത്തിന്റെ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ കലോത്സവം യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി രൂപം കൊണ്ട എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ പ്രഥമ മെത്രാനായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് ശനിയാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ ബൈബിള്‍ പ്രതിഷ്ഠ നടത്തി ഈ വര്‍ഷത്തെ കലോത്സവത്തിന് തുടക്കം കുറിക്കും.
ബ്രിസ്‌റ്റോളിലെ സൗത്ത്മീഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ ഏഴു സ്‌റ്റേജുകളിലായി ഇടതടവില്ലാതെ നടക്കുന്ന ഈ മത്സരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുവാന്‍ അഭിവന്ദ്യ പിതാവിന്റെ ആദ്യാന്ത്യ സാന്നിദ്ധ്യം അനുഗ്രഹപ്രദവും ആനന്ദകരവുമാണ്. 300 ഓളം ഇന്റിവജുവല്‍ ഐറ്റങ്ങളിലും 50 ഓളം ഗ്രൂപ് ഐറ്റങ്ങളിലുമായി 400 ഓളം കുട്ടികള്‍ ഈ കലോത്സവത്തില്‍ പങ്കെടുക്കുന്നുവെന്നത് അഭിമാനകരമാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ കലാസ്‌നേഹികളാണ് ഈ മത്സരങ്ങള്‍ വിലയിരുത്തുന്നത്. ഈ വര്‍ഷത്തെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 22 ഇനങ്ങളില്‍ ഏഴ് ഏജു ഗ്രൂപ്പുകളിലായി 72 മത്സരങ്ങള്‍ ഉണ്ടായിരിക്കും. കലോത്സവത്തിന് എത്തുന്നവര്‍ക്ക് സൗജന്യമായി ചായയും സ്‌നാക്‌സും കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണവും ലഭ്യമായിരിക്കും.
വിജയികള്‍ക്ക് സമ്മാനം നല്‍കി അഭിനന്ദിക്കുന്നതിനായി 6.30 നുള്ള സമാപന സമ്മേളനത്തില്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്, റവ. ഫാ. ഗ്രിഗറി ഗ്രാന്റ് (ഡീന്‍), റവ. ഫാ. ടോം ഫിന്നിഗന്‍, ഫാ. ജിമ്മി പുളിക്കല്‍ക്കുന്നേല്‍, റവ. ഫാ. ടോമി ചിറക്കല്‍ മണവാളന്‍, റവ. ഫാ. സോണി കടമത്തേട്ട്, റവ. ഫാ. ഫാന്‍സുവാ പത്തില്‍ എന്നിവര്‍ പങ്കെടുക്കും. ഗര്‍ഷോം ടിവിയിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
ദൈവവചനത്തിന്റെ ശക്തിയും സൗന്ദര്യവും അറിയുകയും അറിയിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ബൈബിള്‍ കലോത്സവത്തിലെ അനുബന്ധ പരിപാടികളിലും പങ്കു ചേര്‍ന്ന് കൂട്ടായ്മയില്‍ ആഴപ്പെടുവാനും ദൈവകൃപയില്‍ ഒന്ന് ചേരുവാനും വിശ്വാസികളേവരെയും ഒക്ടോബര്‍ 29ന് ഗ്രീന്‍വേ സെന്ററിലേക്ക് ക്ഷണിക്കുന്നതായി ഈ വര്‍ഷത്തെ കലോത്സവ ഭാരവാഹികളായ ചെയര്‍മാന്‍ റവ. ഫാ. സണ്ണി പോള്‍ ങടഎട , ഫാ. പോള്‍ വെട്ടിക്കാട് ഇടഠ (ചാപ്ലയിന്‍), റവ. ഫാ. ജോയ് വയലില്‍ സി.എസ്.ടി, റവ. ഫാ. സിറില്‍ ഇടമന, കോര്‍ഡിനേറ്റേഴ്‌സ് സിജി വാദ്ധ്യാനത്ത്, ബ്രിസ്‌റ്റോള്‍ (07734303945), റോയ് സെബാസ്റ്റ്യന്‍, ബ്രിസ്‌റ്റോള്‍ (07862701046), ഫിലിപ്പ് കണ്ടോത്ത്, ഗ്ലോസ്റ്റര്‍ (07703063836), ജെസി ഷിബു, വെസ്‌റ്റേണ്‍ സൂപ്പര്‍മേര്‍ (078803324245), ഡെന്നീസ് വി. ജോസഫ്, ടോണ്ടന്‍ (07449751520) എന്നിവര്‍ സസ്‌നേഹം അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല