ലണ്ടന്‍: അന്തരിച്ച വിഖ്യാത ചരിത്രകാരന്‍ എം.എഫ് ഹുസൈന്‍ മരണത്തിന് മുമ്പ് തന്റെ ചിത്രങ്ങള്‍ കത്തിച്ച് കളയാന്‍ ആഗ്രഹിച്ചിരുന്നതായി മകന്റെ വെളിപ്പെടുത്തല്‍. ഇളയ മകന്‍ ഉവൈസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ അദ്ദേഹം തന്റെ ചിത്രങ്ങള്‍ കത്തിച്ച് കളയാന്‍ ആഗ്രഹിച്ചിരുന്നു. അദ്ദേഹം ഒരിക്കലും യാഥാസ്ഥിതികനായിരുന്നില്ല, അദ്ദേഹത്തിന് ഒരിക്കലും അങ്ങിനെ ആകാന്‍ കഴിയില്ല. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്’ – ഉവൈസ് വ്യക്തമാക്കി.
ഹുസൈന്റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനായി ആശുപത്രിയിലെത്തിയ എന്നോട് പിതാവിന്റെ വയസ്സ് ചോദിച്ചു. ഞാന്‍ 97 എന്ന് പറഞ്ഞു. ജോലി എന്താണെന്ന ചോദ്യത്തിന് ആര്‍ട്ടിസ്റ്റ് എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഉടന്‍ അവര്‍ പേരിനു പുറത്ത് ബ്രാക്കറ്റില്‍ ആര്‍ട്ടിസ്റ്റ് എന്ന് എഴുതിച്ചേര്‍ത്തു. ഇത് കണ്ട ഉടന്‍ ഞാന്‍ പറഞ്ഞു. അത് മയച്ചു കളയാന്‍. കാരണം അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റ് എന്ന പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നും താഴെക്കിടയില്‍ നില്‍ക്കുന്നയാളായിരുന്നു അദ്ദേഹം.
പിതാവിന്റെ ജീവിതത്തെ ആസ്പദമാക്കി താനൊരു ഫീച്ചര്‍ ഫിലിം നിര്‍മ്മിക്കുമെന്നും ഉവൈസ് വ്യക്തമാക്കി. ഹുസൈന്റെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണിപ്പോള്‍. ‘ എന്റെ പിതാവിനെക്കുറിച്ച് എന്റെ മകനുള്ള കത്ത്’ എന്നാണ് ഇതിന്റെ പേര്. ഈ വര്‍ഷം അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല