സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ പ്രസിഡന്റായി നിര്‍ദ്ദേശിക്കണം, ട്രംപിന്റെ നാവ് വീണ്ടും വിവാദമുണ്ടാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് ട്രംപിന്റെ കലമുടക്കല്‍. തെരഞ്ഞെടുപ്പ് റദ്ദാക്കിയ ശേഷം തന്നെ പ്രസിഡന്റായി തെരഞ്ഞെടുക്കാന്‍ ആഹ്വാനം ചെയ്ത ട്രംപ് ഹിലരിയുടെ നയങ്ങളെല്ലാം വളരെ മോശമാണെന്നും ഇനിയും എന്തിനാണ് ഈ പ്രഹസനം നടത്തുന്നതെന്നും ആഞ്ഞടിച്ചു. ഓഹിയോയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
കൂടാതെ, വീണ്ടും രാജ്യം ഭരിക്കുന്നതിനുള്ള ഊര്‍ജ്ജം ഹിലരിക്കില്ലെന്ന ആരോപണവും ട്രംപ് എടുത്തിട്ടു. ഇതോടെ ഇരുവരും തമ്മിലുള്ള മത്സരം ആവശം നിറഞ്ഞതായി ട്രംപിനെ അപേക്ഷിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായ ഹിലരിയ്ക്ക് മൂന്ന് ശതമാനം ലീഡ് മാത്രമാണുള്ളത്.
എങ്കിലും യുവജനങ്ങള്‍ക്കും കറുത്തവര്‍ഗ്ഗക്കാര്‍ക്കും ഹിലരിയോടാണ് ചായ്‌വ് എന്നാണ് സൂചന. അതിനിടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഹിലരി ചെലവഴിച്ച പണത്തിന്റെ കണക്ക് പുറത്തായി. 153 ദശലക്ഷം ഡോളറാണ് ഹിലാരി പക്ഷം പ്രചാരണത്തിനായി ഇറക്കിയത്. നവംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല