സ്വന്തം ലേഖകന്‍: വിമാനത്തില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയോട് മോശം പെരുമാറ്റം, ഇന്ത്യന്‍ വംശജനായ വ്യാപാരി ലണ്ടനില്‍ പിടിയില്‍. ഖത്തറില്‍ നിന്നും ബ്രിട്ടനിലേക്ക് പോവുകയായിരുന്ന സുമന്‍ദാസ് എന്ന എന്നയാളെയാണ് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍നിന്ന് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തെ 20 ആഴ്ചത്തെ തടവിന് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചിട്ടുണ്ട്. ദോഹയില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് വരുകയായിരുന്ന വിമാനത്തിലാണ് സംഭവം. താന്‍ മയക്കത്തിലായപ്പോള്‍ പ്രതി അസ്വാഭാവികമായി സ്പര്‍ശിച്ചെന്നാണ് 18കാരിയായ പെണ്‍കുട്ടിയുടെ പരാതി.
അതേസമയം 46കാരനായ സുമന് ദാസ് കുറ്റം നിഷേധിച്ചു. താന്‍ അവരെ ബോധപൂര്‍വം സ്പര്ശിക്കുകയായിരുന്നില്ലെന്നാണ് ദാസ് പറയുന്നത്. എന്നാല്‍ സാഹചര്യ തെളിവനുസരിച്ച് പ്രതി ലൈംഗികാത്രികമത്തിന് തുനിഞ്ഞതായി കോടതി വിധിച്ചു.
ഇന്ത്യയില്‍ വളര്‍ന്ന സുമന്‍ദാസ് നിലവില്‍ ഖത്തറിലാണ് താമസിക്കുന്നത്. ഭാര്യയോടൊപ്പം അവധിക്കാലം ആഘോഷിക്കാനാണ് ഇദ്ദേഹം ബ്രിട്ടനിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല