സാബു ചുണ്ടക്കാട്ടില്‍: ഹെയര്‍ഫീല്‍ഡിലെ ജപമാല തിരുനാള്‍ ഭക്തിസാന്ദ്രമായി. Uxbridge. ഹെയര്‍ഫീല്‍ഡ് st pauls ദേവാലയത്തില്‍ വച്ച് പരിശുദ്ധ അമ്മയുടെ തിരുനാള്‍ നൂറുകണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ ഭംഗിയായി ആഘോഷിച്ചു. തിരുകര്‍മ്മങ്ങള്‍ക്ക് ചാപ്ലിന് Fr സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം നല്‍കുകയും FrGinson Muttathukunnel വചനസന്ദേശം നല്‍കുകയും ചെയ്തു. BISHOP JOSEPH SRAMPIKAL എഴുതി നല്കിയ സന്ദേശം ചാപ്ലിന് വായിക്കുകയുണ്ടായി. യുകെയിലെ അറിയപ്പെടുന്ന ഗായകന് രഞ്ജി അലക്സ് നേതൃത്വത്തിലുള്ള ഗായകസംഘം തിരുനാളിനു കൊഴുപ്പേകി. കുട്ടികളുടെ പരിപാടികള്‍ നിലവാരത്തില്‍ ഉയര്‍ന്നതായിരുന്നു. ജോമോന്റേയും ബെന്നിയുടെയും നേതൃത്വത്തില്‍ തിരുനാളൊരുക്കങ്ങള്ക്കു നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല