സ്വന്തം ലേഖകന്‍: ‘മലരേ നിന്നെ കാണാതിരുന്നാല്‍’, പാകിസ്താനില്‍ നിന്നൊരു മലയാളം പാട്ട് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മലയാളം വാക്കുകള്‍ തപ്പിത്തടഞ്ഞുള്ള ഈ പാട്ടുകാരിയുടെ പാട്ട് പാകിസ്താനിലെ ഗില്ജിത്ത്ബാല്തിസ്താന്കാര്ക്ക് മനസ്സിലായില്ലെങ്കിലും സംഗതി മലയാളികള്‍ക്കിടയില്‍ വന്‍ ഹിറ്റാണ്. നാസിയ അമീന് മുഹമ്മദ് എന്ന പെണ്‍കുട്ടിയാണ് കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിലെ മലരെ പാട്ട് പാടി മലയാളികളെ ഞെട്ടിച്ചത്.തനിക്ക് ഒരുപാട് ഇന്ത്യന്‍ കൂട്ടുകാരുണ്ടെന്നും. അവരില്‍ ധാരാളം മലയാളികള്‍ ഉണ്ടെന്നും പെണ്‍കുട്ടി പറയുന്നു. താന്‍ പാടുന്ന ഈ ഗാനം എല്ലാവര്ക്കും വേണ്ടി സമര്‍പ്പിക്കുന്നുവെന്നും. തെറ്റുകള്‍ ഉണ്ടെങ്കില്‍ മാപ്പാക്കണമെന്നും കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു ഗാനാലാപനം. പാക്കിസ്ഥാനിലെ ഗില്‍ജിത്ത് ബാല്തിസ്ഥാനാണ് നാസിയയുടെ സ്വദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല