ഓക്ക്ലാന്റ്: കാമുകിയെ സ്വന്തമാക്കാനായി 17കാരനായ യുവാവ് മാതാപിതാക്കളുമായുള്ള ബന്ധം വേര്‍പ്പെടുത്തി. ന്യൂസിലാന്റിലെ കൗമാരക്കാരനായ നീന്തല്‍ താരം ജസ്റ്റിന് റൈറ്റാണ് കോടതിയുടെ അനുമതിയോടെ മാതാപിതാക്കളില്‍ നിന്നും മോചനം നേടിയത്.
നീന്തല്‍ പരിശീലനത്തിനിടെ അമേരിക്കക്കാരിയായ ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് റി ജെഫ്രിയുമായി ജസ്റ്റിന് പ്രണയത്തിലായിരുന്നു. എന്നാല്‍ ഏഴ് വയസ്സ് പ്രായക്കൂടുതലുള്ള 24കാരിയായ ജെഫ്രിയുമായുള്ള പ്രണയം ജസ്റ്റിന്റെ മാതാപിതാക്കള്‍ക്ക് ദഹിച്ചില്ല. ഇതിന്റെ പേരില്‍ പിണങ്ങിയ അവര്‍ ന്യൂസിലാന്റിലെ ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനായി ജസ്റ്റിന് നല്കിയ അനുമതിപത്രം റദ്ദാക്കി.
തുടര്‍ന്ന് കോടതിയെ സമീപിച്ച ജസ്റ്റിന് കരിയറിന് വിഘാതമായി നില്ക്കുന്ന മാതാപിതാക്കളില്‍ നിന്ന് മോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രായപൂര്‍ത്തിയാവാന്‍ മൂന്ന് മാസമേയുള്ളൂവെന്നും ജസ്റ്റിന് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മാതാപിതാക്കളില്‍ നിന്നും ജസ്റ്റിന് കോടതി മോചനം അനുവദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല