സ്വന്തം ലേഖകന്‍: ചരിത്രത്തില്‍ ആദ്യമായി വൈറ്റ്ഹൗസിലെ യുഎസ് പ്രസിഡന്റിന്റെ ഓഫീസില്‍ ദീപാവലി ആഘോഷം. അന്ധകാരത്തെ പ്രകാശം കീഴടക്കുന്നതിന്റെ പ്രതീകമായി ദീപം തെളിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ഒബാമ പറഞ്ഞു. ഭാവിയില്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഈ കീഴ്വഴക്കം പിന്തുടരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ഔദ്യോഗിക ഓഫീസില്‍ ദീപാവലി ആഘോഷിക്കുന്നത്. ‘ഈ വര്‍ഷം ഓവല്‍ ഓഫീസില്‍ ആദരപൂര്‍വം ദീപാവലി ആഘോഷിച്ചു. ഇരുട്ടിനെ വെളിച്ചത്തിലേക്ക് നയിക്കുന്നതിന്റെ പ്രതീകമാണ് വിളക്ക്. ഇതൊരു പാരമ്പര്യമാണ്. ഭാവിയില്‍ യു.എസ് പ്രസിഡന്റുമാര്‍ ഈ ആഘോഷം തുടരട്ടെ’ എന്ന് വൈറ്റ് ഹൗസ് ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ ഒബാമ വ്യക്തമാക്കി.
ദീപാവലി ആഘോഷവേളയില്‍ കുടുംബത്തോടൊപ്പം ആശംസകള്‍ കൈമാറിയ ഒബാമ, സമാധാനവും സന്തോഷവും കൈവരട്ടെ എന്ന് പ്രത്യാശിച്ചു. ഇന്ത്യ സന്ദര്‍ശന വേളയില്‍ മുംബൈയില്‍വെച്ച് ഭാര്യ മിഷേലിനോടൊപ്പം ദീപാവലി ആഘോഷിച്ചതും നൃത്തം ചെയ്തതും ഒബാമ ഓര്‍മ്മിച്ചു.
വൈറ്റ് ഹൗസിലെ ഇന്ത്യന്‍ വംശജരായ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് ഒബാമ ദീപാവലി ആഘോഷിച്ചത്. 2009 ല്‍ വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല