സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ നിഗൂഡമായ ശമാം വെള്ളരി കണ്ടെത്തി, ദുര്‍മന്ത്രവാദത്തിന് ഉപയോഗിച്ചതാകാമെന്ന് പോലീസ്. കഴിഞ്ഞ ദിവസം ഷാര്‍ജ അല്‍ ഖാന്ബീച്ചില് കാണപ്പെട്ട വെള്ളരിയാണ് ‘അജ്ഞാത പഴം’ എന്ന പേരില്‍ പോലീസിന് തലവേദനയായത്. അറബിയില്‍ മന്ത്രങ്ങള്‍ എഴുതിയും ആണികള്‍ അടിച്ചുകയറ്റിയ നിലയിലുമാണ് ശമാം വെള്ളരി കണ്ടെത്തിയത്.
ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെ കുറിച്ച് സന്ദര്‍ശകരാണ് പോലീസിനെ അറിയിച്ചത്. വെള്ളരിയില്‍ ഒരു മനുഷ്യന്റെ കാര്‍ട്ടൂണ്‍ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ഇസ്ലാമിക് അഫെയേഴ്സ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വെള്ളരി യാതൊരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന് വ്യക്തമായി.
ആശങ്കപ്പെടേണ്ടന്ന് പോലീസ് അറിയിക്കുകയും ചെയ്തു. പുരോഹിതന്റെ സാന്നിധ്യത്തില്‍ വെള്ളരി പിന്നീട് നശിപ്പിക്കുകയായിരുന്നു. ദുര്‍മന്ത്രവാദത്തിനോ ആഭിചാരത്തിനോ ഉപയോഗിച്ച ശേഷം വെള്ളരി ഉപേക്ഷിച്ചതാവാമെന്നാണ് പോലീസ് കരുതുന്നത്. ഇത്തരം പ്രവൃത്തികള്‍ യു.എ.ഇയില്‍ നിയമവിരുദ്ധമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല