1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2016

സ്വന്തം ലേഖകന്‍: കേരളത്തിന് അറുപതാം പിറന്നാള്‍, ഒരു വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് നിയമസഭ, ഒപ്പം വരള്‍ച്ചാ ബാധിത സംസ്ഥാനമെന്ന പദവിയും. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികം സര്‍ക്കാറുമായി ചേര്‍ന്നാണ് നിയമസഭ വജ്രകേരളം എന്ന പേരില്‍ ആഘോഷിക്കുന്നത്. ഒരു വര്‍ഷം നീളുന്ന ആഘോഷം നിയമസഭാ അങ്കണത്തില്‍ ചൊവ്വാഴ്ച 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

അതേസമയം ആശങ്കപ്പെടുത്തുംവിധം മഴ കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ വരള്‍ച്ചബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതായും ഇതിന്റെ വിജ്ഞാപനമിറക്കാന്‍ ദുരന്ത നിവാരണ അതോറിറ്റിയോട് നിര്‍ദേശിച്ചതായും മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. ദുരന്ത നിവാരണ അതോറിറ്റിയുടെ ശിപാര്‍ശ പ്രകാരം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തീരുമാനമെടുത്തത്.

ഇടവപ്പാതിയില്‍ 34 ശതമാനം മഴയാണ് കുറഞ്ഞത്. തുലാവര്‍ഷം ശക്തമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. വിജ്ഞാപനം വരുന്നതോടെ കുടിവെള്ള വിതരണത്തിനും കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം അടക്കം നടപടികളും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

റവന്യൂ, കൃഷി മന്ത്രിമാര്‍ എല്ലാ ജില്ലകളും സന്ദര്‍ശിച്ച് നടപടികള്‍ വിലയിരുത്തും. ചീഫ് സെക്രട്ടറിയും വിഡിയോ കോണ്‍ഫറന്‍സ് നടത്തി എല്ലാ ആഴ്ചയിലും പുരോഗതി വിലയിരുത്തും. ജനുവരി 17 വരെയുള്ള സ്ഥിതി പരിശോധിച്ച് വള്‍ച്ച ആശ്വാസ നടപടികള്‍ക്ക് കേന്ദ്ര സഹായത്തിന് നിവേദനം നല്‍കും. വരള്‍ച്ച നേരിടുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍മാര്‍ക്ക് 26 നിര്‍ദേശങ്ങള്‍ അടങ്ങുന്ന സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.