1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2016

അനീഷ് ജോണ്‍: നവംബര്‍ 5 നു തീ പാറും; ഇവര്‍ വരുന്നു കൊവെന്‍ട്രിയിലേക്ക്. നിരവധി പ്രഗല്ഭരായ വിധി കര്‍ത്താക്കള്‍ ഒരേ സമയം വേദിയില്‍ വിധി നിര്‍ണ്ണയിക്കുമ്പോള്‍ അത് കൃത്യമായി കോര്‍ത്തിണക്കി കൊണ്ട് കലര്‍പ്പ്പ്പില്ലാതെ അര്ഹതക്കുള്ള അംഗീകാരം ആയി അത് മാറുന്ന അത്ഭുത കാഴ്ചയാണ് യുക്മ കലാമേള ചരിത്രം . കൃത്യമായ മാനദണ്ടങ്ങള്‍ ഉപയോഗിച്ച് കൊണ്ട് സംയോജിതമായി അവതരിപ്പിക്കുന്ന ഏതൊരു കലാ രൂപത്തിനും അംഗീകാരം കിട്ടിയിട്ടുണ്ട് എന്നതും യുക്മ കലാമേളയുടെ പ്രത്യേകതയാണ് . വിവിധ റിജിയനുകളെ പ്രതിനിധീകരിച്ചു മത്സരം സംഘടിപ്പിക്കപ്പെടുമ്പോള്‍ വിവാദങ്ങള്‍ക്കു ഇട നല്കാത്ത വിധം സുതാര്യമായി പ്രവര്തിക്കുവാന്‍ യുക്മ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് . യു കെയിലെ അറിയപ്പെടുന്ന എല്ലാ ഷോകള്‍ക്കും ഇന്ന് നിരവധി നര്ത്തകരും, നര്‍ത്തകികളും സ്വന്തം . ഇത്തരത്തില്‍ ഉയര്ന്നു വന്നു ഇന്ന് യു കെയിലെ നൃത്ത ഗ്രൂപ്പുകള്‍ ഒട്ടു മികതും കയടക്കി വാഴുന്ന കലാകാരന്മാരുടെ ആദ്യ കളരി ആയി യുക്മ നാഷണല്‍ കലാമേള വേദി ആണെന്ന് എന്നത് പരക്കെ അംഗീകരിച്ച സത്യം

യുക്മയുടെ വിവിധ റീജിയനുകളില്‍ വാശിയേറിയ മത്സരങ്ങളില്‍ വിജയിച്ചു വരുന്ന പ്രതിഭകള്‍ മാറ്റുരക്കുന്ന വാശിയേറിയ മത്സരം ആണ് അരങ്ങേറാന്‍ പോകുന്നത് വെറും നാലു ദിനങ്ങള്‍ക്കുളില്‍ നടക്കാന്‍ പോകുന്ന മത്സരത്തിലേക്കായി വാശിയേറിയ ഒരുക്കത്തിലാണ് ഈ കലാകാരന്മാര്‍.

വിജയം കൊയ്യാന്‍ മിഡ്‌ലാന്‍ഡ്‌സ് തയാര്‍

മൂന്ന് വേദികളിലായി അരങ്ങേറിയ മിഡ് ലാണ്ട്‌സ് കലാമേളയില്‍ ടങഅ സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് 106 പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. ആഇങഇ ബര്‍മിംഗ്ഹാം രണ്ടാം സ്ഥാനതെത്തി. ലെസ്റ്റര്‍ കേരള കമ്യൂണിറ്റിക്കാണ് മൂന്നാം സ്ഥാനം .ടങഅ സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള സെറിന്‍ റൈനുവും ഗഇഅ റെഡിച്ചില്‍ നിന്നുള്ള ലിന്ടു ടോമും കലാതിലകപ്പട്ടം പങ്കിട്ടു.കവന്റ്രി കേരള കമ്യൂണിറ്റിയുടെ അബ്രഹാം കുര്യനാണ് കലാപ്രതിഭ .കിഡ്‌സ് വിഭാഗത്തില്‍ സെറിന്‍ റെയ്‌നുവും സബ് ജൂനിയര്‍ വിഭാഗത്തില്‍ ജോവാന്‍ റോസ് തോമസും ജൂനിയര്‍ വിഭാഗത്തില്‍ ലിന്ടു ടോമും സീനിയര്‍ വിഭാഗത്തില്‍ അബ്രഹാം ജോര്‍ജും വ്യക്തിഗത ചാമ്പ്യന്‍മാരായി .ഏറെ ആവേശം നിറച്ച മത്സരങ്ങള്‍ക്ക് ശേഷം രാത്രി പതിനൊന്നു മണിയോടെയാണ് കലാമേളയ്ക്ക് കൊടിയിറങ്ങിയത്.

അരയും തലയും മുറുക്കി ഈസ്റ്റ് ആംഗ്ലിയ

പ്രശസ്ത സിനിമാ നടി ശോഭന തിരി കൊളുത്തി ഉദ്ഘാടനം ചെയ്ത കലാമേള അസോസിയേഷനുകളൂടെ പങ്കാളിത്തം കൊണ്ടും കലാമത്സരങ്ങളുടെ മേന്മകൊണ്ടും മികച്ചു നിന്നു. ബാസില്‍ഡണ്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച കലാമേളയില്‍ 121 പോയിന്റോടെ നോര്‍വിച്ച് മലയാളി അസോസിയേഷന്‍ ബ്രിട്ടീഷ് പത്രം ചാമ്പ്യന്‍സ് ട്രോഫി കരസ്ഥമാക്കി. കലാമേളയുടെ അവസാനം വരെ നോര്‍വിച്ചുമായി ഇഞ്ചോടിഞ്ച് പോരാടി ഇപ്‌സ്വ്വിച്ച് മലയാളി അസോസിയേഷന്‍ 107 പോയിന്റോടെ പി വി മത്തായി പുതുവേലില്‍ സ്‌പോണ്‍സര്‍ ചെയ്ത റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. പുതിയതായി അംഗത്വമെടുത്ത ഏലിസ്ബറി മലയാളി അസോസിയേസന്‍ മൂന്നാം സ്ഥാനവും ലൂട്ടന്‍ മലയാളി അസോസിയേഷന്‍ നാലാം സ്ഥാനവും കരസ്ഥമാക്കി.വ്യക്തിഗത ചാമ്പ്യന്‍ പട്ടമായ കലാതിലകം കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യുണിറ്റി മത്സരാര്‍ത്ഥി അര്‍ച്ചന ഷഹ സജീനും കലാ പ്രതിഭ ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ അംഗമായ ഷോണ്‍ ഷിബിയും നേടി. അര്‍ച്ചന ഭരതനാട്ട്യത്തിലും മോഹിനിയാട്ടത്തിലും സിനിമാറ്റിക് ഡാന്‍സിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി 15 പോയിന്റ് നേടിയപ്പോള്‍ സിനിമാറ്റിക് ഡാന്‍സില്‍ ഒന്നാം സ്ഥാനവും ഫാന്‍സി ഡ്രസ്സില്‍ മൂന്നാം സ്ഥാനവും നേടി ഷോണ്‍ ആറ് പോയിന്റോടെ കലാപ്രതിഭയായി.മറ്റ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പുകള്‍ ഇപ്രകാരമാണ്:

കിഡ്‌സ് ജിയ ജെനീീഷ് ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍, സബ് ജ്യുനിയേഴ്‌സ് ടെസ്സാ സൂസന്‍ കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍, ജ്യുനിയേഴ്‌സ് ആനി അലോഷ്യസ് ലൂട്ടന്‍, സീനിയേഴ്‌സ് അര്‍ച്ചന സജീന്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി. .

അര കൈ നോക്കാന്‍ സൗത്ത് വെസ്റ്റ് തയാര്‍

ബോണ്‍മൗത്തില്‍ വെച്ചു നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ചാമ്പ്യന്‍ഷിപ് ട്രോഫി കരസ്ഥമാക്കിയത് വഴി ഒരു പുതിയ ചരിത്രം തന്നെയാണ് ജി എം എ അതിന്റെ തങ്ക താളുകളില്‍ എഴുതി ചേര്‍ത്തത്. ഇതോട് കൂടി മൂന്നാം തവണയാണ് ജി എം എ തുടര്‍ച്ചയായി ഈ എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കുന്നത്. ദിയാ ബൈജു സംഗീത ജോഷി ബെനീറ്റ ബിനുമോന്‍

അതാതു വിഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി യുക്മ സൗത്ത് വെസ്റ്റ് കലാമേള 2016 ലെ വ്യക്തിഗത ചാമ്പ്യന്മാര്‍ ആയി ജിഎംഎയുടെ യശസ്സ് വാനോളം ഉയര്‍ത്തിയ കൊച്ചു മിടുക്കികള്‍ ഇവരാണ്,

1. കിഡ്‌സ് വ്യക്തിഗത ചാമ്പ്യന്‍ ദിയാ ബൈജു

2. സബ് ജൂനിയര്‍ വ്യക്തിഗത ചാമ്പ്യന്‍ സംഗീത ജോഷി

3. ജൂനിയര്‍ വ്യക്തിഗത ചാമ്പ്യന്‍ ബെനീറ്റ ബിനുമോന്‍

4. കലാതിലകം ബെനീറ്റ ബിനുമോന്‍

എല്ലാ വിഭാഗങ്ങളിലും വെച്ച് ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയാണ് ബെനീറ്റ ബിനുമോന്‍ കലാതിലകം എന്ന പുരസ്‌കാരത്തിന് അര്‍ഹയായത്.

വാശിയോടെ സൗത്ത് ഈസ്റ്റ് വരുന്നു

ആവേശം ജ്വലിപ്പിച്ചു അക്ഷരാര്‍ത്ഥത്തില്‍ കേരള കലയുടെ കേളീരംഗമായി മാറിയ യുക്മ സൗത്ത് ഈസ്റ്റ് കലാമേളയില്‍ ആതിഥേയരായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി , വോക്കിംഗ് മലയാളി അസോസിയേഷന്‍ ആണ് രണ്ടാം സ്ഥാനത്തെത്തിയത് .ആദ്യന്തം ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ വോക്കിംഗ് മലയാളി അസോസിയേഷനിലെ ആന്‍ തെരേസാ വര്‍ഗ്ഗീസ് കലാതിലകമായി , കലാപ്രതിഭാ പട്ടം ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയിലെ ആല്‍വിന്‍ ഷാജി കരസ്ഥമാക്കി തുടര്‍ച്ചയായി രണ്ടാം തവണയാണ് ആല്‍വിന്‍ കലാപ്രതിഭയാകുന്നത്, കിഡ്‌സ് വിഭാഗത്തില്‍ ഡികെസിയിലെ തന്നെ ഷാരണ്‍ സെബാസ്റ്റ്യന്‍ വ്യക്തിഗത ചാമ്പ്യനായപ്പോള്‍ സബ്ജൂനിയര്‍ വിഭാഗത്തില്‍ ക്രിസ്റ്റിനാ ജയിംസും (DKC ) ജൂനിയര്‍ വിഭാഗത്തില്‍ വോക്കിങ്ങിലെ ആന്‍ തെരേസാ വര്‍ഗ്ഗീസ് ചാമ്പ്യനായപ്പോള്‍ സീനിയര്‍ വിഭാഗത്തില്‍ ഡികെസി യിലെ മിനി തോമസും ഫേബാ ഷാജിയും തുല്യ പോയിന്റുകള്‍ നേടി പങ്കിട്ടു . തുടര്‍ച്ചയായ മൂന്നാം തവണയും കൂടുതല്‍ മത്സരാര്‍ത്ഥികെളെ പങ്കെടുപ്പിക്കുന്നതിലുള്ള ട്രോഫി ഡി കെ സി കരസ്ഥമാക്കി എഴുപത്തി അഞ്ചു മത്സരാര്‍ത്ഥികളാണ് ഡികെസി യെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

പോരാട്ട വീര്യം ചോരാതെ യോര്‍ക്ക് ഷെയര്‍ ഹംബര്‍

വെയ്ക്ക്ഫീല്‍ഡില്‍ കൊടിയിറങ്ങി.ആദ്യന്തം ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (SKCA) 126 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്മാര്‍ക്കുള്ള ജോര്‍ജ് കണ്ണംകുളം മെമ്മൊറിയല്‍ ട്രോഫി സ്വന്തമാക്കി.105 പോയിന്റ് നേടിയ കീത്ത് ലി മലയാളി അസോസിയേഷനാണ് (KMA) Mrs &Mr ജോര്‍ജ് വാരാമണ്ണില്‍ മെമ്മൊറിയല്‍ ട്രോഫി. ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഹള്‍ (86 പോയിന്റ്)വേക് ഫീല്‍ഡ് മലയാളി അസോസിയേഷന്‍ (80) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ നേടി . കലാതിലകപ്പട്ടം ജിഷ്‌ന മേരി വര്‍ഗ്ഗീസ് (SKCA) സ്വന്തമാക്കിയപ്പോള്‍ കലാപ്രതിഭയായത് ഷെറിന്‍ ജോസ് (ടഗഇഅ)ആണ്.

ജിഷ്‌നയുംഷെറിനും തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം കരസ്ഥമാക്കുന്നത്.വ്യക്തിഗത ചാമ്പ്യന്മാര്‍ യഥാക്രമം കിഡ്‌സ് വിഭാഗം ഇവ കുര്യാക്കോസ് (ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഹള്‍ )സബ് ജൂനിയര്‍ വിഭാഗം മെലനി ബിജു (ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ),ജൂനിയര്‍ വിഭാഗം ദിവ്യാ സെബാസ്റ്റ്യന്‍ (കീത് ലീ മലയാളി അസോസിയേഷന്‍ )സീനിയര്‍ വിഭാഗം സാന്‍ ജോര്‍ജ്ജ് തോമസ് (ഈസ്റ്റ് യോര്‍ക്ക് ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ ഹള്‍) എന്നിവരാണ്.

കഴിവ് തെളിയിക്കുവാന്‍ നോര്‍ത്ത് വെസ്റ്റ് വരുന്നു

യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയില്‍ കലാമേള കിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനും റണ്ണേഴ്‌സ്അപ്പ് കിരീടം ബോള്‍ട്ടന്‍ മലയാളി അസോസിയേഷനും മൂന്നാം സ്ഥാനം വാറിംഗ്ട്ടന്‍ മലയാളി അസോസിയേഷനും കരസ്ഥമാക്കി.കലാപ്രതിഭയായി ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള അലിക് മാത്യുവും കലാതിലകമായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഡിയ ടോമിയും തെരഞ്ഞെടുക്കപ്പെട്ടു. കിഡ്‌സ് വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ബോള്‍ട്ടന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ആന്‍ ടോമിയും സബ് ജൂനിയര്‍ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി ലിവര്‍പൂള്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള അലിക് മാത്യുവും ജൂനിയര്‍ വിഭാഗത്തില്‍ ബോള്‍ട്ടന്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഡിയ ടോമിയും സീനിയര്‍ വിഭാഗത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ജിക്‌സി സഞ്ജീവും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ അസോസിയേഷനുകളും അതിലെ അംഗങ്ങളും ഈ കലാമേളയെ ഒരു ഉത്സവമാക്കി മാറ്റുകയായിരുന്നു എന്ന് നിസ്സംശയം പറയാം

സുതാര്യമായി യുക്മ സ്‌നേഹികളുടെ വാക്കുകളെ മാനിച്ചു കൊണ്ടും അഭിപ്രായങ്ങളെ സ്വരൂപിച്ചു കൊണ്ടും കത്തുകള്‍ മുഖേനയും വിവിധ അംഗ അസ്സോസ്സിയെഷനുകളെയും യു കെയിലെ പ്രവാസി മലയാളികളെ പത്ര മാധ്യമങ്ങളില്‍ കുടി ബന്ധപെട്ടു കൊണ്ടും അഭിപ്രായ ഐക്യം സ്വരൂപിക്കുവാനും യുക്മ ദേശിയ ഭരണ സമിതിക്കു കഴിഞ്ഞു അടുക്കും ചിട്ടയുമായി വിവിധ റിജിയനുകളില്‍ നാഷണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ കൊവെന്‍ട്രി കേരളം കമ്മ്യുണിറ്റിയുടെ നിരവധി പ്രവര്‍ത്തങ്ങള്‍ പിന്നാമ്പുറത്ത് നടന്നു കൊണ്ടിരിക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.