1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 2, 2016

സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പതനം ആസന്നം, ഇറാഖി സഖ്യസേന നഗരത്തില്‍ പ്രവേശിച്ചു. ഐ.എസിന്റെ ശക്തികേന്ദ്രമായിരുന്ന മൊസൂളില്‍ ടാങ്കറുകളടക്കം വന്‍ യുദ്ധസന്നാഹത്തോടെയാണ് ഇറാഖി സേന പ്രവേശിച്ചിരിക്കുന്നത്. സേന മൊസൂളിന് തൊട്ടടുത്തുവരെ എത്തിയ സമയത്ത് ഇറാഖി പ്രധാനമന്ത്രി ഐ.എസിന് അന്ത്യശാസനം നല്‍കിയിരുന്നു.

കീഴടങ്ങുകയോ മരിക്കാന്‍ തയ്യാറെടുക്കുകയോ വേണമെന്നായിരുന്നു നിര്‍ദേശം. ഇറാഖി സേനയും ഇസ്ലാമിക് സ്റ്റേറ്റും തമ്മില്‍ നടക്കുന്ന ഏറ്റവും ശക്തമായ പോരാട്ടമാണ് മൊസൂളിലേത്. യു.എസ് അടക്കമുള്ള സഖ്യസേനകള്‍ വ്യോമാക്രമണവും മേഖലയില്‍ തുടരുന്നുണ്ട്.

നഗരാതിര്‍ത്തിയായ കുക്ജലിയില്‍ കനത്ത പോരാട്ടത്തിനു ശേഷമാണ് സൈന്യത്തിനു പ്രവേശിക്കാനായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സൈന്യവും ഭീകരരും തമ്മില്‍ മോട്ടാര്‍ഷെല്ലുകളും റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകളുമായി പൊരിഞ്ഞ യുദ്ധം നടന്നു.
മൊസൂളില്‍ 3,000 നും 5,000 നും ഇടയില്‍ ഐഎസ് ഭീകരര്‍ ഉണ്ടെന്നാണ് കരുതുന്നതെന്ന് ഇറാക്കി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പറഞ്ഞു.

ഇവര്‍ ഒരിക്കലും രക്ഷപെടില്ല. സൈന്യം നഗരം വളഞ്ഞിരിക്കുകയാണ്. ഒന്നുകില്‍ കീഴടങ്ങുകയോ അതല്ലെങ്കില്‍ മരിക്കുകയോ മാത്രമാണ് ഭീകരരുടെ മുന്നിലുള്ള മാര്‍ഗമെന്നും അബാദി പറയുന്നു. 50,000 ഇറാക്കി സൈനികരും കുര്‍ദ് പോരാളികളും സുന്നി അറബ് പോരാളികളും ഷിയ പോരാളികളും ഐഎസിനെതിരായ അന്തിമ യുദ്ധത്തില്‍ പങ്കെടുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.