സ്വന്തം ലേഖകന്‍: ദുബായിലെ വായനാ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത, ജോലിക്കിടെ വായിക്കാന്‍ സമയം നല്കുന്ന പുതിയ നിയമം നിലവില്‍ വന്നു. വായന പ്രോത്സാഹിപ്പിക്കാനായി പുസ്തകങ്ങള്‍ക്ക് ഫീസും മറ്റു നികുതികളും ഒഴിവാക്കിയിട്ടുമുണ്ട്. പ്രസിഡന്റ് ശൈഖ് ഖലീഫയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഒപ്പം ഇടപാടുകാര്‍ക്ക് വായനാ സാമഗ്രികള്‍ ലഭ്യമാക്കാന്‍ കോഫീ ഷോപ്പുകള്‍ക്കും നിര്‍ദ്ദേശമുണ്ട്.
പുതിയ തലമുറയെ വായനയിലൂടെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് ഉയര്‍ത്താനുള്ള ശ്രമത്തിന്റെ തുടക്കമാണ് പുതിയ പദ്ധതിയെന്ന് പ്രസിഡന്റ് പറഞ്ഞു. പുതിയ നിയമത്തിന്റെ വിശദാംശങ്ങള്‍ ട്വിറ്ററിലൂടെയാണ് അദ്ദേഹം പുറത്ത് വിട്ടിരിക്കുന്നത്. എഴുത്തുകാര്‍ക്കും പ്രസാദകര്‍ക്കും ഇത് പുതുവഴി തുറക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.
രാജ്യത്ത് പുസ്തകങ്ങള്‍ക്ക് നികുതി ഒഴുവാക്കിയത് ആളുകളെ വായനയിലേക്ക് എത്തിക്കുമെന്നും പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. വായനയെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ഫണ്ട് രൂപവത്കരിക്കാനും നിയമം നിര്‍ദേശിക്കുന്നുണ്ട്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെ പുസ്തകശാലകളും സാംസ്കാരിക കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനും നിയമത്തില്‍ വകുപ്പുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല