1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2016

സ്വന്തം ലേഖകന്‍: കാത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യം അസാധ്യം, നിലപാട് വ്യക്തമാക്കി മാര്‍പാപ്പ. ഇക്കാര്യത്തിലുള്ള സഭയുടെ നിലപാട് തന്റെ മുന്‍ഗാമിയും വിശുദ്ധനുമായ ജോണ്‍ രണ്ടാമന്‍ മാര്‍പാപ്പ വിശദീകരിച്ചിട്ടുള്ളതാണെന്നും ഇതില്‍ ഒരു വ്യത്യാസവും വരുത്തില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.

ഔദ്യോഗിക സന്ദര്‍ശനത്തിനായി സ്വീഡനിലെത്തിയപ്പോഴാണ് മാര്‍പാപ്പ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്. സ്വീഡനില്‍ മാര്‍പാപ്പയെ സ്വീകരിക്കാനെത്തിയ സ്വീഡിഷ് സംഘത്തിലെ ലൂഥറന്‍ സഭയുടെ പ്രതിനിധി വനിതയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വരും ദശകങ്ങളില്‍ കാത്തോലിക്കാ സഭയിലും വനിതാ പൗരോഹിത്യം അനുവദിക്കാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് മാര്‍പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

കാത്തോലിക്കാ വിശ്വാസം അനുസരിച്ച് വനിതാ പൗരോഹിത്യവുമായി ബന്ധപ്പെട്ട സഭയുടെ നിലപാടുകള്‍ മാര്‍പാപ്പയുടെ അപ്രമാദിത്വത്തില്‍ അധിഷ്ഠിതമാണ്. വനിതാ പൗരോഹിത്യത്തിന് ഒരു സാധ്യതയും കാത്തോലിക്കാ സഭയില്‍ ഇല്ലേ എന്ന ചോദ്യത്തിന് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കല്‍പ്പനയില്‍ അങ്ങനെയൊന്നില്ല എന്നായിരുന്നു മാര്‍പാപ്പയുടെ ഉറച്ച മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.