സ്വന്തം ലേഖകന്‍: പാക് ചായക്കടക്കാരനു പുറകെ സമൂഹ മാധ്യമങ്ങളുടെ ഹൃദയം കൊള്ളയടിക്കാന്‍ നേപ്പാളില്‍ നിന്നുള്ള തക്കാളിക്കച്ചവടക്കാരി. പാകിസ്താനില്‍ നിന്നുള്ള ചായക്കടക്കാന്‍ നീലക്കണ്ണുള്ള സുന്ദരന്‍ ഒരൊറ്റ ഫോട്ടോകൊണ്ട് പ്രശസ്തനായതിനു പിന്നാലെ ഒരു പച്ചക്കറിക്കാരിയായ നേപ്പാളി സുന്ദരിയും സമൂഹ മാധ്യമങ്ങളില്‍ താരമാകുകയാണ്.
നേപ്പാള്‍ താഴ്വരയിലെ ഗൂര്‍ഖയ്ക്കും ചിത്വാനും ഇടയിലുള്ള തൂക്കുപാലത്തിനു സമീപം പച്ചക്കറി കച്ചവടം നടത്തുന്ന യുവതിയാണ് രൂപ്ചന്ദ്ര മഹാജന്‍ എന്ന ഫോട്ടോഗ്രാഫറുടെ ഒരൊറ്റ ചിത്രത്തിലൂടെ തരംഗമായത്. യാദൃശ്ചികമായി കണ്ണില്‍പ്പെട്ട യുവതിയുടെ ചിത്രമെടുത്ത രൂപ്ചന്ദ്ര അവ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുയായിരുന്നു.
പച്ചക്കറി വില്‍പന നടത്തുന്നതിന്റെയും പച്ചക്കറി കുട്ട പുറത്തേറ്റി നടക്കുന്നതിന്റെയും ചിത്രങ്ങളാണ് രൂപ്ചന്ദ്ര മഹാജന്‍ പോസ്റ്റ് ചെയ്തത്.
വളരെ പെട്ടെന്നുതന്നെ ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ മീഡിയ ഈ ചിത്രങ്ങള്‍ ഏറ്റെടുത്തു. തര്‍ക്കാരിവാലി (പച്ചക്കറി കച്ചവടക്കാരി) എന്ന ഹാഷ് ടാഗില്‍ ഈ യുവതി ഇപ്പോള്‍ ട്വറ്ററില്‍ നിറയുകയാണ്.
മനംകവര്‍ന്ന ഈ സുന്ദരിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി പരക്കംപായുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. എന്നാല്‍ ഈ യുവതിയുടെ പേരോ മറ്റു വിവരങ്ങളോ ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഇസ്ലാമാബാദിലെ ഒരു വഴിയോര ചായക്കച്ചവടക്കാരനായ അര്‍ഷദ് ഖാന്‍ എന്ന നീലക്കണ്ണുള്ള യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത് ഏതാനും ആഴ്ചകള്‍ക്കു മുമ്പായിരുന്നു.
അതിനെ തുടര്‍ന്ന് അര്‍ഷദ് ഖാന് മോഡലിംഗ് രംഗത്തുനിന്ന് ക്ഷണം ലഭിക്കുകയും പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. സൗന്ദര്യം മാത്രമല്ല അവളുടെ അധ്വാനം കൂടിയാണ് സോഷ്യല്‍ മീഡിയയിലുള്ളവര്‍ ശ്രദ്ധിച്ചതെന്ന് ഒരാള്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടത്. തൊഴിലിന്റെ മഹത്വം തിരിച്ചറിയാനും അതിനെ ബഹുമാനിക്കാനും ചായ് വാലയും തര്‍ക്കാരിവാലിയും ഇടയാക്കിയെന്ന് മറ്റൊരാള്‍ ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല