സ്വന്തം ലേഖകന്‍: യുഎഇയില്‍ ഇനി ദേശിയ പതാകയെ അപമാനിച്ചാല്‍ ആറുമാസം തടവും ആയിരം ദിര്‍ഹം പിഴയും. സാംസ്‌കാരിക, വിജ്ഞാന വികസന മന്ത്രാലയം പുറപ്പെടുവിച്ച യു.എ.ഇ പതാക നിയമപ്രകാരം പൊതു സമൂഹത്തിനു മുന്നില്‍ ദേശീയ പതാക നശിപ്പിക്കുന്നതും, പതാകയെ പരിഹസിക്കുന്നതും അംഗരാഷ്ട്രങ്ങളുടെ പതാകകള്‍ നശിപ്പിക്കുന്നതും പരിഹസിക്കുന്നതും ഗുരുതരമായ പിഴവാണെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റക്കാര്‍ക്ക് ആറുമാസം തടവും ആയിരം ദിര്‍ഹം പിഴയും ചുമത്തും.
ഇതിനിടെ, ചെറിയ കുറ്റങ്ങള്‍ക്ക് തടവ് ശിക്ഷ ഒഴിവാക്കാനുള്ള നിയമവും യു.എ.ഇയില്‍ നടപ്പാക്കാനുള്ള ഒരുക്കത്തിലാണെണ് സര്‍ക്കാര്‍. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ മുന്‍പ് ശിക്ഷകളെ കുറിച്ചുള്ള പുതിയ നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു.
തെരുവോ സ്‌കൂളോ വൃത്തിയാക്കുക, സമാനമായ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക എന്നീ കാര്യങ്ങള്‍ ചെയ്യിപ്പിച്ചുകൊണ്ടാകും ചെറിയ കുറ്റങ്ങള്‍ക്ക് തടവു ശിക്ഷയില്‍ നിന്നും ഇളവ് അനുവദിക്കുക. ആറു മാസം തടവും പിഴയും ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പുതിയ നിയമത്തിലൂടെ മൂന്ന് മാസത്തെ സാമൂഹ്യ സേവനത്തിലൂടെ ഒഴിവാക്കാനാകും.
കുറ്റക്കാരുടെ ഇത്തരം ശിക്ഷകള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ നിരീക്ഷിക്കും. പ്രവര്‍ത്തി തൃപ്തികരമായില്ലെങ്കില്‍ ഇവര്‍ക്ക് തടവുശിക്ഷ നല്‍കാനും പുതിയിഅ നിയമം വ്യവസ്ഥ ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല