സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് ചൂടിനിടെ അമേരിക്കയില്‍ തിങ്കളാഴ്ച ഭീകരാക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തലേദിവസമായ തിങ്കളാഴ്ച യുഎസില്‍ അല്‍ക്വയ്ദ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ന്യൂയോര്‍ക്, ടെക്‌സാസ്, വെര്‍ജീനീയ എന്നീ നഗരങ്ങള്‍ക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി.
ഭീകരര്‍ ഏതൊക്കെ സ്ഥലങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ലെങ്കിലും ഭീകരാക്രമണ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നു. ഭീകരവിരുദ്ധ സേനയും ആഭ്യന്തര സുരക്ഷാ സന്നാഹങ്ങളും ഏത് സാഹചര്യത്തെയും നേരിടാന്‍ തയാറാണെന്ന് എഫ്ബിഐ അറിയിച്ചു.
അതേസമയം യു.എസ് ഔദ്യോഗിക വൃത്തങ്ങളില്‍ ചിലര്‍ ഇത് തള്ളിക്കളഞ്ഞിട്ടുണ്ട്. ആക്രമണ ഭീഷണി സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ്ഇവര്‍ പറയുന്നത്.
പോര്‍ട്ട് അതോറിറ്റി ന്യുയോര്‍ക് പരിസരത്തെ വിമാനത്താവളങ്ങള്‍, ടണലുകള്‍, പാലം എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടത്തിയതായി അധികൃതര്‍ അറിയിച്ചു. ഐ.എസ് മോഡല്‍ ആക്രമണങ്ങളുടെ സാധ്യതയും യു.എസ് അധികൃതര്‍ തള്ളിക്കളയുന്നില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തോട് എത്തി നില്‍ക്കുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപും തമ്മില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. അഭിപ്രായ സര്‍വേകളില്‍ ട്രംപ് പിന്നിലായിരുന്നെങ്കിലും ഇ–മെയില്‍ കേസില്‍ ഹിലരിക്കെതിരെ എഫ്.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതോടെ ഹിലരിക്കുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടമായതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല