സ്വന്തം ലേഖകന്‍: ഓസ്‌കറിന് ചൈനയെത്തുന്നത് ഇന്ത്യന്‍ സഹകരണത്തോടെ നിര്‍മിച്ച ചിത്രവുമായി. വിദേശ ഭാഷാ ചിത്രങ്ങള്‍ക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് ചൈന അയക്കുന്നത് ഇന്ത്യയുമായി സഹകരിച്ച് നിര്‍മിച്ച സുവാന്‍ സാങ് എന്ന ചിത്രമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ സിനിമാ വിതരണ കമ്പനികളൊന്നായ ഇറോസ് ഇന്റര്‍നാഷണലും ചൈനയുടെ ഫിലിം കോര്‍പറേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഉടമ്പടി ഒപ്പുവച്ചത്. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വന്‍താര നിര ചിത്രത്തില്‍ അഭിനേതാക്കളായെത്തുന്നുണ്ട്. സോനു സൂദ്, നേഹ ശര്‍മ, രാം ഗോപാല്‍ ബജാജ്, മന്ദന, അലി ഫൈസല്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
താങ് രാജവംശത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന 17 വയസുള്ള ഒരു ബുദ്ധസന്യാസിയുടെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഏപ്രിലില്‍ പുറത്തിറങ്ങിയ ചിത്രം നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല