സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് ജയിച്ചു കയറുമെന്ന് ചൈനീസ് കുരങ്ങന്റെ പ്രവചനം. ഗെദ എന്ന ചൈനീസ് കുരങ്ങനാണ് പ്രവചനം നടത്തിയിരിക്കുന്നത്. പ്രവചനങ്ങളുടെ രാജാവ് എന്നാണ് ഈ കുരങ്ങന് അറിയപ്പെടുന്നത്. തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ട്രംപിന്റെ വിജയം പ്രവചിച്ചിരിക്കുന്നത്.
ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണിന്റെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിന്റെയും ചിത്രങ്ങള്‍ ഇരുവശത്തും വച്ചപ്പോള്‍ സംശയിക്കാതെ ട്രംപിന്റെ ചുണ്ടിലാണ് ഗെദ ഉമ്മ വച്ചത്. ഒളിംപിക്സ് അടക്കം നിരവധി മത്സരങ്ങള്‍ പ്രവചിച്ച് പ്രശസ്തനായ അഞ്ചു വയസ്സുകാരനായ കുരങ്ങന് തന്നെയാണ് ഇപ്പോള്‍ ട്രംപിന്റെ വിജയം പ്രവചിച്ചിരിക്കുന്നത്.
പോള്‍ എന്നറിയപ്പെടുന്ന നീരാളിയാണ് മുന്‍പ് ഇത്തരം പ്രവചനങ്ങള്‍ നടത്തിയിരുന്നത്. 2010 ല്‍ ദക്ഷിണാഫ്രിക്കന്‍ ഫുട്ബോള്‍ ലോകകപ്പില്‍ ഫൈനല്‍ മത്സരത്തില്‍ ഉള്‍പ്പടെ നീരാളി നടത്തിയ പ്രവചനങ്ങള്‍ ഫലിച്ചിരുന്നു. പോളിന്റെ പിന്‍ഗാമി ആയാണ് ഗെദ അറിയപ്പെടുന്നത്. അഭിപ്രായ സര്‍വേകളില്‍ ഒരു തവണ മാത്രം മുന്നില്‍ വന്ന ട്രംപ് വിജയിക്കുമൊ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. നിലവില്‍ ഹിലാരിയും ട്രംപും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇമയില്‍ വിവാദത്തെ തുടര്‍ന്ന് നേരത്തെയുണ്ടായ നേരിയ മുന്‍തൂക്കം ഹിലരിക്ക് നഷ്ടമായതായി സൂചനയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല