1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2016

സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വീണ്ടും ആക്രമണം. ബ്രാഹ്മണ്‍ബാരിയ ജില്ലയിലാണ് ഹിന്ദു ആരാധനാലയങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വീണ്ടും ആക്രമണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നാസര്‍നഗറിനടുത്തുള്ള ഹിന്ദു ഭൂരിപക്ഷ പ്രദേശമാണ് ബ്രാഹ്മണ്‍ബാരിയ. ആക്രമണത്തില്‍ രണ്ട് ആരാധനാലയങ്ങള്‍ക്കും ആറു വീടുകള്‍ക്കും കേടുപാടുകള്‍ പറ്റി.

ആക്രമണം ഭയന്ന് പ്രദേശത്തെ കുടുംബങ്ങള്‍ മറ്റു സ്ഥലത്തേക്ക് മാറിത്താമസിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 44 പേരെ പിടികൂടിയതായി ബ്രാഹ്മണ്‍ബാരിയ പൊലീസ് സൂപ്രണ്ട് മിസാനുറഹ്മാന്‍ പറഞ്ഞു. ഒക്ടോബര്‍ 30 നും സമാനമായ ആക്രമണങ്ങള്‍ നടന്നിരുന്നു.

ആക്രമണത്തിനെതിരെ ഹിന്ദുക്കളും മുസ്ലിംകളും ഒന്നിച്ച് ധാക്കയിലെ ഷഹ്ബാഗ് സ്‌ക്വയറില്‍ പ്രതിഷേധപ്രകടനം നടത്തി. കുറ്റവാളികള്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും മനുഷ്യാവകാശ സംഘടനകളും പ്രതിഷേധിച്ചു.

അതേസമയം നേരത്തേ നടന്ന ആക്രമണം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിക്കുകയാണെന്ന് പ്രസ്താവനയിറക്കിയ മന്ത്രി രാജിവെക്കണമെന്ന ആവശ്യവും ശക്തമായി. പ്രതികളെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.