സ്വന്തം ലേഖകന്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗ ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ കേസെടുത്തുമ് യുവതിയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്ണനെതിരെ അന്വേഷണം. തൃശ്ശൂര്‍ സ്വദേശിയായ യുവതി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വനിതാ കമീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.ഐ.എം തൃശൂര്‍ ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന് കമീഷന്‍ സമന്‍സ് അയച്ചു.
കേസില്‍ ആരോപണ ധേയനായ സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.എന്‍ ജയന്തനെതിരായ നടപടിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് കെ. രാധാകൃഷ്ണന്‍ യുവതിയുടെ പേര് വെളിപ്പെടുത്തിയത്. വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സി.പി.എം തൃശൂര്‍ ജില്ല സെക്രട്ടറി കെ. രാധാകൃഷ്ണനെതിരെ കേസെടുക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടതായി സംസ്ഥാന വനിതാ കമീഷന്‍ അംഗം ഡോ. പ്രമീളദേവി മാധ്യമങ്ങളോട് പറഞ്ഞു.
ലൈംഗിക പീഡനത്തിനിരയാകുന്നവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് അനുചിതവും ലജ്ജാകരവുമാണ്. വിഷയത്തില്‍ ഹൈകോടതിക്ക് നേരിട്ട് കേസെടുക്കാവുന്നതാണ്. വിഷയം ശ്രദ്ധയില്‍പെട്ടതോടെ തൃശൂര്‍ ജില്ല സെക്രട്ടറിക്കെതിരെ കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കുകയായിരുന്നുവെന്നും പ്രമീളാദേവി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല