സ്വന്തം ലേഖകന്‍: കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് തണുപ്പന്‍ മട്ട്, രൂക്ഷ വിമര്‍ശനവുമായി മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ്. ജമാഅത്ത് ഉദ് ദഅ്വ തലവനും മുംബൈ ഭീകരാക്രമണ സൂത്രധാരനുമായ ഹാഫിസ് സയീദ് കശ്മീരില്‍ ഇന്ത്യ നടത്തുന്ന പീഡനങ്ങളില്‍ പാക് സര്‍ക്കാരിന് തണുപ്പന്‍ പ്രതികരണമാണെന്ന് തുറന്നടിക്കുകയായിരുന്നു.
പൊള്ളയായ വാക്കുകളല്ല കശ്മീര്‍ ജനതക്ക് വേണ്ടത്, പ്രായോഗിക പിന്തുണയാണെന്നും ഹാഫിസ് സയീദ് പറഞ്ഞു. കശ്മീരിലെ പ്രശ്നങ്ങള്‍ മറയ്ക്കുന്നതിനായി ഇന്ത്യ പാകിസ്താനില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ക്വറ്റയില്‍ നടന്ന ആക്രമണത്തില്‍ പോലീസുകാരന് കൊല്ലപ്പെടാനിടയായത് രാജ്യത്ത് രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടാണെന്നും ഹാഫിസ് സയീദ് കുറ്റപ്പെടുത്തി.
ജമാഅത്ത് ഉദ് ദഅ്വയുടെ ആസ്ഥാനമായ കറാച്ചിയിലെ മര്‍ക്കസ് ഐ തഖ്വയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഹാഫിസ് സയീദിന്റെ വിമര്‍ശനം. മുംബൈ ആക്രമണങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ നോട്ടപ്പുള്ളിയായ സയീദ് ആക്രമണത്തിനു ശേഷം പാകിസ്താനില്‍ സ്ഥിര താമസമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല