സ്വന്തം ലേഖകന്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിനത്തില്‍ അമേരിക്കയില്‍ കൂട്ടക്കുരുതിയെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീഷണി, വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും ആഹ്വാനം. യു.എസിലെ എസ്.ഐ.ടി.ഇ ഇന്റലിജന്‍സ് ഗ്രൂപ്പ് മേധാവി റിറ്റ്‌സ് കറ്റ്‌സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.എസിന്റെ മാധ്യമ വിഭാഗമായ അല്‍ ഹയാത്തിലാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ‘ദ മുര്‍ത്താദ് വോട്ട്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഭീഷണി സന്ദേശം.
മുസ്ലീങ്ങള്‍ക്കെതിരായ നയത്തിന്റെ കാര്യത്തില്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും തമ്മില്‍ വ്യത്യാസമില്ലെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. യു.എസില്‍ ലക്ഷ്യമിടുന്ന തരം ആക്രമണങ്ങളെ മതത്തിന്റെ പേരില്‍ ന്യായീകരിക്കുന്ന പരാമര്‍ശങ്ങളും ലേഖനത്തിലുണ്ട്. ലേഖനത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ കറ്റ്‌സ് തന്റെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, ഡമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ടിം കെയ്ന്‍ എന്നിവരുടെ ചിത്രങ്ങളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യു.എസ് സൈനികന്റെ പിതാവ് കിസ്ര്! ഖാന്റെ ചിത്രവും ഉള്‍പ്പെടുത്തിയാണ് ലേഖനം.
തെരഞ്ഞെടുപ്പ് ദിനത്തില്‍ അല്‍ഖൊയ്ദ ആക്രമണം നടത്തിയേക്കുമെന്ന് നേരത്തെ ഭീഷണിയുണ്ടായിരുന്നു. ന്യൂയോര്‍ക്ക്, വിര്‍ജീനിയ, ടെക്‌സാസ് എന്നിവടങ്ങളില്‍ ആക്രമണം നടത്തുമെന്നാണ് ഐ.എസ് ഭീഷണി. അല്‍ഖൊയ്ദ ഭീഷണിയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഐ.എസ് ഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ വലയത്തിലാണ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട ഒരുക്കങ്ങള്‍ നടക്കുന്നത്. നാളെയാണ് തെരഞ്ഞെടുപ്പ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല