സ്വന്തം ലേഖകന്‍: 100 കോടി നേടുന്ന ആദ്യ മലയാള ചിത്രം, ചരിത്ര നേട്ടവുമായി മോഹന്‍ലാലും പുലിമുരുകനും. മോഹന്‍ലാല്‍ നായകനായി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ നൂറു കോടി ക്ലബിലെത്തുന്ന ആദ്യ മലയാള സിനിമയെന്ന അപൂര്‍വ ബഹുമതി സ്വന്തമാക്കി. ചിത്രം 100 കോടി ക്ലബില്‍ ഇടം നേടിയതായി നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
പുറത്തിറങ്ങി ഒരു മാസത്തിനകമാണ് പുലിമുരുകന്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒക്‌ടോബര്‍ 7 ന് റിലീസ് ചെയ്ത പുലിമുരുകന്‍ ഒരു മാസം പിന്നിടുമ്പോഴും കളക്ഷനില്‍ മുന്നിലാണ്. ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിന്റെ കളക്ഷന്‍ ഒരു ദിവസം പോലും പിന്നോട്ടുപോയിട്ടില്ല. നിരവധി മലയാള സിനിമയ്‌ക്കൊപ്പം അന്യഭാഷാ ചിത്രങ്ങളും ഇതേസമയം തീയേറ്ററുകളില്‍ എത്തിയെങ്കിലും ഒരു തവണ പോലും പുലിമുരുകന് വെല്ലുവിളി ഉയര്‍ത്താന്‍ ഈ ചിത്രങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.
ചിത്രം ഒരു മാസം പിന്നിടുമ്പോഴും ഇപ്പോഴും ടിക്കറ്റുകള്‍ കിട്ടാനില്ല എന്നതാണ് സ്ഥിതി. ഗള്‍ഫ് രാജ്യങ്ങളിലും യു.കെ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിത്രം റിലീസ് ചെയ്തു. ഇതിനിടെ, ചിത്രം അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല