സ്വന്തം ലേഖകന്‍: വടക്കാഞ്ചേരി കൂട്ട ബലാത്സംഗ കേസില്‍ യുവതിയോട് മോശമായി പെരുമാറിയ വടക്കാഞ്ചേരി സിഐ മണികണ്ഠന് സസ്പെന്ഷന്. റേഞ്ച് ഐജി അജിത് കുമാറാണ് അന്വേഷണത്തിന്റെ ഭാഗമായി സിഐയെ സസ്പെന്റു ചെയ്തിരിക്കുന്നത്. പരാതിയുമായി സ്റ്റേഷനിലെത്തിയ തന്നോട് മോശമായി പെരുമാറുകയും തെളിവെടുക്കല്‍ എന്ന പേരില്‍ പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് നടപടി.
പരാതിയില്‍ നടത്തിയ വകുപ്പ്തല അന്വേഷണത്തില്‍ സി.ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. മൊഴി മാറ്റിക്കാന്‍ കെ.വി. മണികണ്ഠന് കൂട്ടുനിന്നെന്നും ആരാപണമുണ്ട്.
സി.ഐയുടെ ഭാഗത്തു നിന്നും ഉണ്ടായ ദുരനുഭവങ്ങള്‍ അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ ടി.പാര്‍വ്വതി ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
കൂടുതല്‍ പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സി.ഐക്കെതിരെ ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് പാര്‍വ്വതി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല