അന്തരിച്ച ആത്മീയാചാര്യന് സത്യസായി ബാബയെക്കുറിച്ച് സിനിമ വരുന്നു. തെലുങ്ക് സംവിധായകന് രാമകൃഷ്ണയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് പ്രകാശ് രാജ് ആയിരിക്കും സിനിമയില്‍ സായി ബാബയായി വേഷമിടുക.
സൗത്ത് സിനിമയില്‍ പ്രകാശ് രാജിന്റെ ജനസമ്മിതി കണക്കിലെടുത്താണ് അദ്ദേഹത്തിന് വേഷം നല്‍കുന്നത്. സൗത്ത് ഇന്ത്യന്‍ ഭാഷകളിലെല്ലാം സിനിമയൊരുക്കുമെന്നാണ് വിവരം. ഹരിരാമ ജോഗയ്യയാണ് നിര്‍മ്മാതാവ്.
ബാബയുടെ ജന്മദിനമായ നവംബര്‍ 23ന് സിനിമ റിലീസ് ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല