സ്വന്തം ലേഖകന്‍: കോംഗോയില്‍ സ്ഫോടനം, 32 ഇന്ത്യന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പരുക്ക്. മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിഴക്കന്‍ നഗരമായ ഗോമയിലാണ് ചൊവ്വാഴ്ച സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ യു.എന്‍ സമാധാന സേനയിലെ 32 ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു.
സംഭവത്തില്‍ ഒരു കുട്ടി മരിച്ചതായും മൂന്ന് സ്വദേശി സൈനികരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഗോമയ്ക്ക് സമീപം ക്യെഷെറോയില് പ്രഭാത സവാരിയില്‍ ഏര്‍പ്പെട്ടിരുന്ന സൈനികര്‍ക്കാണ് പരുക്കേറ്റത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല.
സ്ഫോടനവും നിലവിള ശബ്ദവും കേട്ടതിനെ തുടര്‍ന്നാണ് പ്രദേശത്തേക്ക് ഓടിയെത്തിയതെന്ന് സമീപത്തുള്ള മോസ്കിലെ ഇമാം ഇസ്മയില്‍ സലുമു പറഞ്ഞു. മൂന്നു സൈനികര്‍ മരിച്ചതായും ഇദ്ദേഹം വ്യക്തമാക്കി.
കോംഗോയില്‍ 18,000 ഓളം യു.എന്‍ സമാധാന സേനാംഗങ്ങളാണ് സേവനം ചെയ്യുന്നത്. 19962003 കാലഘട്ടത്തില്‍ നടന്ന ആഭ്യന്തര കലാപത്തില്‍ ദശലക്ഷക്കണത്തിന് ആളുകള്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് യു.എന്‍ സേന കോംഗോയില്‍ എത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല