സ്വന്തം ലേഖകന്‍: മെക്സിക്കന്‍ വിമാനത്തില്‍ പാമ്പ്, നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ വിമാനം താഴെയിറക്കി. മെക്സിക്കന്‍ വിമാനമായ എയറോമെക്സിക്കന്‍ വിമാനത്തിലാണ് ടോറിയോണ്‍ പട്ടണത്തില്‍ നിന്നും പറന്നുയരാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് യാത്രക്കാര്‍ പാമ്പിനെ കണ്ട് ഞെട്ടിയത്. ക്യാബിനു മുകളില്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു പാമ്പ്.
കാബിനില്‍ തൂങ്ങികിടന്നിരുന്ന പാമ്പ് ഏതു നിമിഷവും താഴെ വീഴാമെന്ന സ്ഥിതിയിലായിരുന്നു. ഇത് കണ്ട് യാത്രക്കാരില്‍ ചിലര്‍ പരിഭ്രമിച്ചെങ്കിലും സമയോചിതമായി മറ്റ് യാത്രക്കാര്‍ ഇടപ്പെട്ടതിനാല്‍ ദുരന്തം ഒഴിവായി.
എന്നാല്‍ അഞ്ചും ആറും ക്യാബിനില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ വിമാനത്തിലെ ഇരുപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കാനാകാതെ പെട്ടുപോയിരുന്നു.
അവര്‍ക്ക് കമ്പിളിപുതപ്പ് നല്കി വിമാന ജീവനക്കാര്‍ സംരക്ഷിച്ചു.
അപ്പോഴേക്കും വിമാനം പറന്നുയര്‍ന്നിരുന്നു. എന്നാല്‍ വിവരം ഉടന്‍ തന്നെ പൈലറ്റിനെ അറിയിക്കുകയും 10 മിനിറ്റിനുള്ളില്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയും ചെയ്തു. ഉടന്‍ തന്നെ യാത്രക്കാരെ സുരക്ഷിതരായ മാറ്റിയ ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി.
എങ്ങനെയാണ് പാമ്പ് വിമാനത്തിനുള്ളില്‍ കടന്നുകൂടിയതെന്നറിയാന് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയറോ മെക്സിക്കോ അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല